Kerala

പാനൂർ ബോംബ് സ്ഫോടനം: സിബിഐ അന്വേഷണം വേണം, ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കത്തയച്ച് കോൺഗ്രസ്

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടന കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ്. ആവശ്യം അറിയിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കത്ത് അയച്ചതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സൻ അറിയിച്ചു. ബോംബ് സ്ഫോടനം ഭീകര പ്രവർത്തനമാണ്. യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കാൻ വേണ്ടിയാണ് ബോംബ് നിർമ്മിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ബോംബ് നിർമ്മിച്ചതെന്ന് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും കോൺ​ഗ്രസ് ചൂണ്ടികാട്ടി.

ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ചീഫ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയും സിപിഐഎമ്മും ചേർന്ന് തിരഞ്ഞെടുപ്പിനെ അക്രമവൽകരിക്കുകയാണ്. അവർ പ്രതികളെ സംരക്ഷിക്കുന്നു. സ്ഫോടന കേസ് പ്രതികൾക്കെതിരെ നടപടി എടുക്കാൻ പാർട്ടി തയ്യാറാകുന്നില്ല എന്നും കോൺ​ഗ്രസ് ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top