തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും തിരുവനന്തപുരത്ത് എത്തും. ഏപ്രില്‍ 15ന് രാവിലെ 11.30ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും.
തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും എന്‍ഡിഎ സ്ഥാനാര്‍ഥികളായ രാജീവ് ചന്ദ്രശേഖര്‍, വി.മുരളീധരന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെടല്‍ മൂലം ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയസാധ്യത വര്‍ധിച്ചിട്ടുണ്ടെന്നും കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നതിനു വേണ്ടിയാണു മണ്ഡലത്തില്‍ പ്രധാനമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചിരി