Kottayam

പാമ്പാടിയിലെ ബ്ലേഡ് മാഫിയ ആക്രമണ കേസിൽ  പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

 

 

കോട്ടയം:- പണം പലിശയ്ക്ക് നൽകി പലിശ നൽകാത്തതിന്റെ പേരിൽ ഗ്രഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചു എന്ന് പോലീസ് എഫ് ഐ ആർ ഇട്ട കേസിൽ എല്ലാ പ്രതികളുടെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

ഈ കേസിൽ പ്രതികളും പരാതിക്കാരനും ചേർന്ന് നടത്തിയ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ ക്വ ഷിംഗ് പെറ്റീഷൻ ഫയൽ ചെയ്യുകയും ഇരു കൂട്ടരുടെയും അഭിഭാഷകർ കോടതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. കേസ് പരിഗണിച്ച കോടതി പ്രതികളുടെ അറസ്റ്റ് തടയുകയും ഇനി ക്വാഷിംഗ് പരിഗണിക്കുന്നത് വരെ യാതൊരു നിയമനടപടികളും പ്രതികൾക്കു നേരെ എടുക്കരുത് എന്നും ഉത്തരവായി.

ഇരുവർക്കുവേണ്ടി പ്രമുഖ ഹൈക്കോടതി അഭിഭാഷകനായ ഡോ. ജോർജ് തേരകക്കുഴിയിലും, പ്രമുഖ ക്രിമിനൽ അഭിഭാഷകനായ ജോണി ജോർജ് പാംമ്പ്ലാനിയും ഹാജരായി.

ഇനി ഈ കേസ് അന്വേഷണവുമായി മുന്നോട്ടു പോകാൻ താല്പര്യമില്ല എന്നും കേസ് ഒത്തുതീർപ്പാക്കി എന്നുമുള്ള വാദി ഭാഗത്തിന്റെ നോട്ടറി ചെയ്ത സത്യവാങ്മൂലം പാമ്പാടി പോലീസ് സ്റ്റേഷനിൽ കൊടുക്കുകയും അത് എസ് എച്ച് ഒപ്പിട്ട് സീൽ ചെയ്ത് രേഖയും വാദി ഭാഗത്തിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കുകയും, പരാതി പിൻവലിക്കരുതെന്നും ആ പരാതിയുമായി മുന്നോട്ടുപോകണമെന്നും പോലീസ് ഭീഷണിപ്പെടുത്തിയ കാര്യവും അനാവശ്യമായി വീട്ടിൽ വന്ന് ശല്യപ്പെടുത്തുകയും വീട്ടിലിരുന്ന് ഡോക്യുമെന്റുകൾ എടുത്തുകൊണ്ടു പോയ കാര്യവും കോടതിയെ ധരിപ്പിക്കുകയും ചെയ്തു.

കൂടാതെ ഇരുകൂട്ടം ചേർന്നുള്ള സാമ്പത്തിക ഇടപാട് ഒരു ബിസിനസിന്റെ ഭാഗമാണെന്നും പോലീസ് അതിനെ ഒരു ബ്ലേഡ് മാഫിയ കേസ് ആക്കി മാറ്റിയെന്നും വാദിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രതികൾക്ക് ബ്ലേഡ് മാഫിയുമായി ഒരു ബന്ധമില്ല എന്നും ബിസിനസ്പരമായ സാമ്പത്തിക ഇടപാടിനെ പോലീസ് ഒരു ബ്ലേഡ് മാഫിയാക്കി ചിത്രീകരിച്ചു എന്നും പല വ്യക്തികളെയും കൊണ്ട് പ്രതികൾക്കെതിരെ വീണ്ടും നിർബന്ധിച്ചു കള്ള പരാതി കൊടുക്കുന്നതിനും മാധ്യമ വാർത്തകൾ കൊടുത്തു അവരെ മോശക്കാരാക്കി ചിത്രീകരിക്കുന്നതിനും ആണ് പോലീസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗത്തിന്റെ അഭിഭാഷകൻ വാദിച്ചു.

പ്രതികൾക്ക് വാഹന വില്പനയും വാടകയ്ക്ക് കൊടുക്കുന്ന ബിസിനസുമാണ് എന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം വീട്ടിൽ നിന്ന് പിടിച്ചെടുത്തു അതുവച്ച് മണീറ്റിങ് ആക്ട് എതിരാണെന്നും വരുത്തി തീർക്കാനും ആണ് പോലീസ് ശ്രമിക്കുന്നത് എന്നും യാതൊരു ബന്ധമില്ലാത്ത വ്യക്തികളെ ഈ കേസിൽ പ്രതികൾ ആക്കി എന്നും അതുകൊണ്ടാണ് ഒമ്പതാം പ്രതിയെ അറസ്റ്റ് ചെയ്ത അന്നുതന്നെ കോടതി ജാമ്യത്തിൽ വിട്ടതെന്നും ഹൈക്കോടതിയെ ധരിപ്പിച്ചു. ഇരുകൂട്ടരുടെയും വാദങ്ങൾ മനസ്സിലാക്കിയ കോടതി വാഷിംഗ് പെറ്റീഷൻ പരിഗണിക്കുന്ന തീയതി വരെ പ്രതികളുടെ അറസ്റ്റ് തടയുകയും അവർക്കെതിരെ യാതൊരുവിധ നിയമ നടപടികളും ബുദ്ധിമുട്ടുകളും ഉണ്ടാക്കരുത് എന്നും ഉത്തരവിടുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top