പാലാ: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (ഫുട്പാത്ത്) കെ ടി യു സി (എം) പാലാ മുൻസിപ്പൽ കമ്മിറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പാലായിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കെ ടി യു സി എം പാലാ ടൗൺ മണ്ഡലം വൈസ് പ്രസിഡൻറ് ടോമി കട്ടയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ
യൂണിയൻ മുൻസിപ്പൽ കമ്മിറ്റി മെമ്പർ മേരി തമ്പി, റോസമ്മ വെള്ളാപ്പാട്, ബെന്നി വട്ടോളി, വി ജെ തോമസ്, രുക്മിണി രാജൻ, ആൻസി ജോസ്, തങ്കച്ചൻ പുലിയന്നൂർ, സി.റ്റി മനോഹരൻ, ജോണി പുറപ്പുഴയിൽ, ബാബു നെല്ലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥാനാർത്ഥി തോമസ് ചാഴികാടനെയും ജോസ് കെ മാണി എംപിയെയും പങ്കെടുപ്പിച്ച് വിപുലമായ കൺവെൻഷൻ നടത്തുവാൻ തീരുമാനിച്ചു.