Kerala

കാഞ്ഞിരപ്പള്ളിയില്‍ വൻ എംഡിഎംഎ വേട്ട. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ബാങ്ക് ജംഗ്ഷനില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്

കാഞ്ഞിരപ്പള്ളിയില്‍ വൻ എംഡിഎംഎ വേട്ട. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ബാങ്ക് ജംഗ്ഷനില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
എക്‌സൈസ് സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

സംഭവത്തില്‍ ഇടക്കുന്നം സ്വദേശി അസറുദ്ദീൻ ഷാജിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ച്‌ നാളുകളായി ബാങ്ക് ജംഗ്ഷൻ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും എക്‌സൈസും പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top