Kerala

നെയ്യാറ്റിൻകര ഉപ തെരെഞ്ഞെടുപ്പിൽ അച്യുതാന്ദൻ കെ കെ രമയെ സന്ദർശിച്ചതുപോലെ ;പി സി തോമസ് ജോസ് കെ മാണിയുടെ വീട് സന്ദർശിച്ചു

കോട്ടയം :ചരിത്രം ആവർത്തിക്കുന്നു.നെയ്യാറ്റിൻകര ഉപ തെരെഞ്ഞെടുപ്പിൽ വി എസ് അച്യുതാന്ദൻ കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ സന്ദർശിച്ചത് പോലെ ഇന്ന് കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ് ജോസ് കെ മാണിയുടെ വസതിയിലെത്തി കുട്ടിയമ്മ മാണിയെ സന്ദർശിച്ചു.

കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഈ സന്ദർശനം.കോട്ടയം സീറ്റിനായി പി സി തോമസ് അവകാശ വാദം ഉന്നയിച്ചെങ്കിലും സീറ്റ് ജോസഫ് വിഭാഗത്തിന് നൽകണമെങ്കിൽ സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ആയിരിക്കണമെന്ന് കോൺഗ്രസ് നിർദ്ദേശിച്ചിരുന്നു .എന്നാൽ തെരെഞ്ഞെടുപ്പ് മൂർദ്ധന്യത്തിൽ നിൽക്കവെയാണ് കേരളാ കോൺഗ്രസിൽ പൊട്ടിത്തെറി ഉയരുന്നത്.മോൻസ് ജോസഫ് എം എൽ എ യുടെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചു സജി മഞ്ഞക്കടമ്പൻ  കേരളാ കോൺഗ്രസിൽ നിന്നും രാജി വച്ചതു വൻ തിരിച്ചടിയാണ് ലഭിച്ചത്.കേരളാ കോൺഗ്രസുകാരേക്കാൾ കോൺഗ്രസുകാർക്കാണ് ഇതിൽ നാണക്കേട് ഉണ്ടാക്കിയത്.കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുകയായിരുന്നെങ്കിൽ അച്ചു ഉമ്മനെ സ്ഥാനാര്ഥിയാക്കിയിരുന്നെങ്കിൽ വൻ ഭൂരിപക്ഷം ലഭിക്കുമായിരുന്നു  എന്നാണ് ഇപ്പോൾ കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.

കേരളാ കോൺഗ്രസിലെ ഉൾപ്പിരിവുകൾ മൂലം ഇന്ന് നാണക്കേട് കോൺഗ്രസ് പ്രവർത്തകർക്കാണ് വന്നു ചേർന്നിരിക്കുന്നത് .പി സി തോമസിന്റെ ഇന്നത്തെ സന്ദർശനം യാതൃശ്ചികതയല്ല കൽപ്പിച്ചു കൂട്ടിയുള്ളതാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ അനുമാനം.ഇന്ന് രാവിലെ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രസാദ് ഉരുളികുന്നം രാജി വച്ചിരുന്നു ;അതിനു പിന്നാലെ പ്രാദേശിക നേതാക്കളും രാജി വച്ചിരുന്നു.അതിനു ശേഷമാണ് പൂഴിക്കടകൻ പ്രയോഗവുമായി പി സി തോമസ് എത്തിയിട്ടുള്ളത്.

അതേസമയം സജി മഞ്ഞക്കടമ്പൻ പി ജെ ജോസെഫിനെയോ മകൻ അപുവിനെയോ വിമര്ശിച്ചിട്ടില്ലാ എന്നുള്ളതും ശ്രദ്ധേയമാണ്.എന്നാൽ മോൻസിനെതിരെയാണ് ആരോപണ കുന്തമുന തിരിച്ചിട്ടുള്ളത്.കേരളാ കോൺഗ്രസ് (എം)നു ഇപ്പോൾ രണ്ടു ചാനൽ ചർച്ച വിദഗ്ദ്ധരെ തന്നെയാണ് ലഭിച്ചിരിക്കുന്നത്.സജിയും .പ്രസാദും .ഇവർ മാണീ ഗ്രൂപ്പിലേക്കാണെങ്കിലും നാളെയും ഒരു രാജി കൂടി വന്നു ഞെട്ടിച്ചിട്ടേ മാണീ ഗ്രൂപ്പ് പ്രവേശനം ഉണ്ടാവൂ എന്നാണ് ലഭിക്കുന്ന സൂചനകൾ .എന്നാൽ ജോസഫ് ഗ്രൂപ്പിൽ ഇപ്പോൾ മോന്സിനെ ന്യായീകരിക്കാൻ ഇപ്പോൾ മോൻസ് മാത്രമേ ഉള്ളൂ എന്നാണ് സ്ഥിതി.പി ജെ ജോസഫ് ഇതിനെ കുറിച്ച് പറഞ്ഞത് വിചാരം കൊണ്ടുള്ള തീരുമാനം എന്നാണ്.ഇന്ന് കത്തീഡ്രൽ പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം മാധ്യമ ചർച്ചകളിൽ സജിക്കെതിരെ ആഞ്ഞടിച്ചു ചർച്ചകളും ബൈറ്റുകളും നൽകിയ മോൻസ് അവസാനത്തെ ചാനലിനുള്ള ബൈറ്റിൽ സജി വന്നാൽ തിരിച്ചെടുക്കുമെന്നും പറഞ്ഞിരുന്നു.ഓട്ടോറിക്ഷ ഓട്ടം തുടങ്ങുമ്പോൾ തന്നെ പൊട്ടലും ചീറ്റലും തുടങ്ങിയിരിക്കുകയാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top