India

സ്വവർഗ പങ്കാളികൾക്ക് നിയമപരമായി ഒന്നിക്കാനുള്ള അവകാശം ഉറപ്പാക്കും; കോൺഗ്രസ്-സിപിഐഎം പ്രകടനപത്രികകൾ

ന്യൂഡൽഹി: സ്വവർഗ പങ്കാളികൾക്ക് നിയമപരമായി ഒന്നിക്കാനുള്ള അവകാശം ഉറപ്പാക്കുമെന്ന് സിപിഐഎം കോൺഗ്രസ് പ്രകടനപത്രികകൾ. സ്വവർഗ ദമ്പതികൾക്ക് നിയമപരമായ അംഗീകാരവും സംരക്ഷണവും നൽകുമെന്ന് സിപിഐഎം പ്രകടന പ്രതിക പറയുമ്പോൾ എല്‍ജിബിടിക്യു+ വിഭാഗങ്ങളിലെ പ്രണയിതാക്കൾക്ക് ഒന്നിക്കാനാവശ്യമായ നിയമം കൊണ്ടുവരുമെന്ന് കോൺഗ്രസും വ്യക്തമാക്കുന്നു. എൽജിബിടിക്യു+ വിഭാഗങ്ങളെ ‘വൈകല്യം,’ അല്ലെങ്കിൽ ‘ലൈംഗിക ആഭിമുഖ്യം’ എന്ന തരത്തിൽ കണ്ടുകൊണ്ടുള്ള വിവേചനം നിരോധിക്കുന്നതിന് ഭരണഘടനയുടെ ആർട്ടിക്കിൾ 15-ഉം 16-ഉം വിപുലീകരിക്കുമെന്നും കോൺഗ്രസ് പ്രകടന പത്രികയിൽ പറയുന്നു.

സമൂഹം ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിന് ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (അവകാശ സംരക്ഷണം) നിയമം, 2019 പുനഃപരിശോധിക്കും. 1954-ലെ പ്രത്യേക വിവാഹ നിയമത്തിന് സമാനമായ നിയമനിർമ്മാണത്തിലൂടെ സ്വവർഗ ദമ്പതികൾക്ക് നിയമപരമായ അംഗീകാരവും സംരക്ഷണവും നൽകുന്നതും പങ്കാളികളെ ആശ്രിതരായി പട്ടികപ്പെടുത്താൻ അനുവദിക്കുന്നതും വിവാഹമോചനത്തിൻ്റെ കാര്യത്തിൽ അനന്തരാവകാശവും ജീവനാംശ അവകാശങ്ങളും ഉറപ്പാക്കുന്നതും സിപിഐഎം പ്രകടന പത്രിക പറയുന്നു.

സിപിഐഎം തങ്ങളുടെ പ്രകടനപത്രികയിൽ എൽജിബിടിക്യു+ വിഭാഗങ്ങൾക്കായുള്ള അവകാശങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് ഇതാദ്യമായല്ല. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽജിബിടിക്യു+ കമ്മ്യൂണിറ്റിയെ ഉൾക്കൊള്ളുന്ന സമഗ്രമായ വിവേചന വിരുദ്ധ നിയമനിർമ്മാണം പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top