India

നമസ്കരിച്ചതിന് വിദേശ വിദ്യാർഥികൾക്ക് കൂട്ട ആക്രമണം; പിന്നാലെ ഹോസ്റ്റൽ വിട്ടുപോവാൻ അധികൃതരുടെ നിർദേശം

അഹമ്മദാബാദ്: വിദേശ വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ വിട്ടുപോകാന്‍ ആവശ്യപ്പെട്ട് ഗുജറാത്ത് സര്‍വകലാശാല അധികൃതർ. സര്‍കലാശാല ഹോസ്റ്റലില്‍ നമസ്‌കരിച്ചതിന് വിദേശ വിദ്യാര്‍ഥികളെ സംഘംചേര്‍ന്ന് കയ്യേറ്റംചെയ്ത സംഭവത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ നിർദേശം. അഫ്ഗാനിസ്താനില്‍നിന്നുള്ള ആറ് വിദ്യാര്‍ഥികളോടും കിഴക്കേ ആഫ്രിക്കയിൽനിന്നുള്ള ഒരു വിദ്യാര്‍ഥിയോടുമാണ് ഹോസ്റ്റല്‍ വിട്ടുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പഠനകാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷവും ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന ഏഴ് വിദ്യാര്‍ഥികളോടാണ് ഹോസ്റ്റൽ വിട്ടുപോകാൻ ആവശ്യപ്പെട്ടതെന്ന് വൈസ് ചാന്‍സലര്‍ നീര്‍ജ ഗുപ്ത വിശദീകരിച്ചു. പഠന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് ഹോസ്റ്റലില്‍ അവര്‍ തങ്ങിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇനി അവരുടെ നാടുകളിലേക്ക് സുരക്ഷിതമായി മടങ്ങാമെന്നും വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top