മല്ലപ്പള്ളി: ചെങ്ങരൂർ പ്രാവിൻ കൂട് – കളരിക്കൽ ക്ഷേത്രം – മുണ്ടയ്ക്ക മണ്ണ് റോഡ് റീ ടാർ ചെയ്ത് ബില്ലും മാറി എടുത്തിട്ടും പൂർണ്ണമായി ടാർ ചെയ്യാതെ പൊതു ജനങ്ങളെ കോൺട്രാക്ടറും ഉദ്യോഗസ്ഥരും ചേർന്ന് കബളിപ്പിക്കുകയാണെണ് നാട്ടുകാർ ആരോപിച്ചു.
കുന്നന്താനം പഞ്ചായത്തിലെ പ്രാവിൻ കൂട് – കളരിക്കൽ ക്ഷേത്രം – മുണ്ടയ്ക്ക മണ്ണ് റോഡ് പൂർണ്ണമായി ടാർ ചെയ്തതായി കാണിച്ച് ബിൽ തുക കോൺട്രാക്ടർ കൈപ്പറ്റിയതായാണ് റിപ്പോർട്ട് .എന്നാൽ പകുതി ഭാഗം ടാർ ചെയ്ത് ബാക്കി പകുതി സ്റ്റിക്കർ പതിപ്പിച്ചത് പോലെ കുഴിയടക്കൽ പ്രക്രിയയാണ് നടത്തിയതെന്നും നാട്ടുകാർ ആരോപിച്ചു.
എന്നാൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി ബന്ധപ്പെട്ടപ്പോൾ എസ്റ്റിമേറ്റിൽ പറഞ്ഞിരിക്കുന്ന ഭാഗം മുഴുവൻ ടാർ ചെയ്യുകയും ,കൂടാതെ പൊതു ജന താൽപര്യപ്രകാരം എക്സ്ട്രാ വർക്ക് ചെയ്ത് കുഴിയടച്ചതിനെയാണ് തെറ്റിദ്ധരിച്ചതെന്നും എഞ്ചിനീയർ അറിയിച്ചു.
എന്നാൽ കുന്നന്താനം പഞ്ചായത്തിലെ ഈ റോഡ് ടാറിങ്ങുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന ഈ അഴിമതി വെളിച്ചത്ത് കൊണ്ട് വരുവാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.റോഡ് ടാറങ്ങിൻ്റെ മറവിൽ നടക്കുന്നത് കൊടിയ അഴിമതിയാണെന്നും ഉദ്യോഗ രാഷ്ട്രിയ കോൺട്രാക്ടർ കൂട്ട് കെട്ടാണ് ഇതിൻ്റെ പിന്നിലെന്നും നാട്ടുകാർ ആക്ഷേപം ഉന്നയിച്ചു.
റിപ്പോർട്ട്: ബിജു കെ വി