കോട്ടയം :കോട്ടയം ജില്ലയിൽ യു ഡി എഫ് കേന്ദ്രങ്ങളിൽ അമ്പരപ്പ് ഉളവാക്കി കൊണ്ട് സജി മഞ്ഞക്കടമ്പിൽ ഇന്നലെ പാർട്ടി കോട്ടയം ജില്ലാ പ്രസിഡണ്ട് സ്ഥാനം രാജിവച്ചപ്പോൾ ആ സ്ഥാനത്തേക്ക് പകരം വരുന്നതാരെന്ന ചോദ്യവും ഉയരുകയാണ്.കേരളത്തിലെ തന്നെ ഏറ്റവും സജീവമായ കേരളാ കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റിയും കോട്ടയമായിരുന്നു.സജി മഞ്ഞക്കടമ്പന്റെ കർമ്മ കുശലത തന്നെ കാരണം.
അതെ സ്ഥാനത്തേക്ക് മറ്റൊരാൾ വരുമ്പോൾ മോൻസ് ജോസഫിന് ഏറ്റവും വിശ്വസ്തനാകണം വരുന്നത് എന്നുള്ളതാണ് പ്രധാനം.ഇനിയൊരു പരീക്ഷണത്തിന് മോൻസ് ജോസഫ് തയ്യാറാവുകയില്ല .അതുകൊണ്ടു തന്നെ പ്രിൻസ് ലൂക്കോസിനാണ് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മുൻ തൂക്കമുള്ളത്.തൊട്ടു പിന്നാലെ അഡ്വ ജെയ്‌സൺ ജോസ്ഫ്ഉം ഉണ്ട്.ജോസ്‌മോൻ മുണ്ടയ്ക്കലും തന്നെ ആഗ്രഹം അഭീഞ്ഞ കേന്ദ്രങ്ങളെ അറിയിച്ചിട്ടുണ്ട് .എന്നാൽ ജോസ്‌മോൻ വന്നാൽ മറ്റൊരു മഞ്ഞക്കടമ്പനാവുമോ എന്ന് മോൻസ് ജോസഫിന് ഭയവുമുണ്ട്.
ഏതായാലും തെരഞ്ഞെടുപ്പിന് ശേഷമാവും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിക്കുക.അടുത്ത ജില്ലാ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ അതിരമ്പുഴ ഡിവിഷനിൽ അഡ്വ ജെയ്‌സൺ ജോസഫ് സ്ഥാനാർത്ഥിയായി മോൻസ് ജോസഫ് കണ്ടു വച്ചിട്ടുണ്ട് .ആ സീറ്റിനായി അഡ്വ മൈക്കിൾ ജെയിംസും കരുക്കൾ നീക്കുന്നുണ്ട് .ആ ശീത സമരം തുടരുന്നതിനിടയിലാണ് പുതിയ പ്രസിഡണ്ട് സ്ഥാനം വരുന്നത്.ജെയ്‌സൺ ജോസഫ് ജില്ലാ പ്രസിഡണ്ട് ആവുന്നതിനോട് അഡ്വ മൈക്കിൾ ജെയിംസിന് താൽപ്പര്യമുണ്ട് .കാരണം അതോടെ അതിരമ്പുഴ ഡിവിഷനിൽ തന്റെ സ്ഥാനാർത്ഥിത്വം എളുപ്പമുള്ളതാവും.തെരെഞ്ഞെടുപ്പിനു ശേഷം കേരളാ കോൺഗ്രസിനെ കാത്തിരിക്കുന്നത് വലിയൊരു കീറാമുട്ടിയാണ്.