കോട്ടയം: കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും;പാർട്ടി ജില്ലാ പ്രസിഡണ്ട് സ്ഥാനവും രാജിവച്ചു.
മോൻസ് ജോസഫ് എം.എൽ.എയുടെ ഏകാധിപത്യ നടപടി കളാണ് പാർട്ടിയിൽ നടക്കുന്നതെന്നും ഇതിൽ പ്രതിഷേധിച്ചാണ് താൻ രാജി വച്ചതെന്നും സജി മഞ്ഞക്കടമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.പാർലമെൻ്റ് തെരെഞ്ഞെടുപ്പിൽ സജി മഞ്ഞക്കടമ്പിൽ സ്ഥാനാർത്ഥിയാകുവാനായി രംഗത്തുണ്ടായിരുന്നു.എന്നാൽ ഫ്രാൻസിസ് ജോർജിന് നറുക്ക് വീഴുകയായിരുന്നു.ഘടക കക്ഷികൾക്കും പ്രിയങ്കരൻ ഫ്രാൻസിസ് ജോർജ് ആയിരുന്നു . തെരെഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സ്ഥാനം തന്നെക്കാൾ ജൂണിയറും മോൻസ് ജോസഫിൻ്റെ അടുത്ത അനുയായിയുമായ ജയ്സൺ ജോസഫിന് ലഭിച്ചത് സജി ക്ക് കടുത്ത അസ്വാരസൃമാണ് ഉണ്ടാക്കിയിരുന്നത്.
കൂടാതെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്നും തുടർച്ചയായി സജിയെ ഒഴിവാക്കിയിരുന്നു. അവസാനമായി നോമിനേഷൻ കൊടുക്കുന്ന വേളയിലും സജി മഞ്ഞക്കടമ്പനെ മോൻസ് ജോസഫ് തഴഞ്ഞതായി പരാതി ഉയർന്നു. കളക്ടറുടെ ചേമ്പറിൽ കയറുവാൻ മോൻസ് ജോസഫ് സജി മഞ്ഞക്കടമ്പനെ അനുവദിച്ചില്ലെന്നും സജി പരാതി ഉയർത്തിയിരുന്നു.മുസ്‌ലിം പ്രതിനിധ്യത്തിന്റെ പേരിൽ ലീഗിലെ അസീസ് ബഡായിയെ കൂടെ കൂട്ടുകയാണ് മോൻസ് ചെയ്തത്.
ജോസ് കെ മാണിയെ ഏറ്റവും അധികം വിമർശിച്ച ജോസഫ് ഗ്രൂപ്പ് നേതാക്കളിൽ മുമ്പനായിരുന്നു സജി മഞ്ഞക്കടമ്പൻ.എന്നാൽ ഇപ്പോൾ അദ്ദേഹം മാണീ ഗ്രൂപ്പിൽ ചേരുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്.ഇന്ന് പാലായിൽ ഫ്രാൻസിസ് ജോർജ് പര്യടനം നടത്താനിരിക്കെ സജിയുടെ ഈ കാലുമാറ്റം യു ഡി എഫ് കേന്ദ്രങ്ങളിൽ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.