India

അജിത്തിന്റെ അപകട വീഡിയോ ഇപ്പോള്‍ പുറത്തുവിടാന്‍ കാരണമുണ്ട്; വെളിപ്പെടുത്തലുമായി തലയുടെ മാനേജര്‍

നടന്‍ അജിത് കുമാര്‍ നായകനായ വിടാ മുയര്‍ച്ചി, തമിഴ് സിനിമ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. അതിനിടയിലാണ് കഴിഞ്ഞദിവസം വിടാ മുയര്‍ച്ചിയിലെ ത്രസിപ്പിക്കുന്ന സ്റ്റണ്ട് സീനുകളുടെ ചിത്രീകരണത്തിനിടെ അജിത്തിന്റെ വാഹനം തലകീഴായി മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് വീഡിയോ പങ്കുവച്ചത്.

തമിഴ് മാഗസിനായ വികടന് നല്‍കിയ അഭിമുഖത്തില്‍ അപകട വീഡിയോ പുറത്തു വിട്ടതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അജിത്തിന്റെ പബ്ലിസിറ്റി മാനേജര്‍ സുരേഷ് ചന്ദ്ര. ചിത്രം ഉപേക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതുകൊണ്ടാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് സുരേഷ് പറഞ്ഞു. പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. വിടാ മുയര്‍ച്ചിയുടെ ഷൂട്ടിംഗ് 60 ശതമാനം പൂര്‍ത്തിയായി. സംഗീത സംവിധായകന്‍ അനിരുദ്ധ് ഗാനങ്ങള്‍ നല്‍കിയ ശേഷം ചിത്രീകരണം പുനരാരംഭിക്കും.

തലയുടെ ജന്മദിനമായ മെയ് ഒന്നിന് വിടാ മുയര്‍ച്ചിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാ മുയര്‍ച്ചി ആക്ഷന്‍ ത്രില്ലര്‍ ആണ്. തൃഷ കൃഷ്ണനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അര്‍ജുന്‍ സര്‍ജ, റെജീന കസാന്‍ഡ്ര, ആരവ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top