പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻറ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം പാലായിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പാലായിൽ എൽ ഡി.എഫ് പ്രവർത്തകർ വൻ വരവേൽപ് നൽകി.ഉച്ചകഴിഞ്ഞ് 4.30ന് പാലായിൽ എത്തിയ പിണയി വിജയനെ സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പി, കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി. എന്നിവർ ചേർന്ന് സ്വീകരിച്ചു.തോമസ് ചാഴികാടൻ്റെ കൈ പിടിച്ച് ഉയർത്തി സദസ്സിനെ അഭിവാദ്യം ചെയ്തു.മന്ത്രി വി.എൻ.വാസവനും മുഖ്യമന്ത്രിയോടൊപ്പം എത്തി.മുഖ്യമന്ത്രി എത്തും മുൻപ് സി.പി.ഐ നേതാവ് മുല്ലക്കര രത്നാകരൻ യോഗത്തിൽ പ്രസംഗിച്ചു.
ജനാധിപത്യത്തെ ഭരണകൂടം അപകടത്തിലാക്കിയപ്പോഴെല്ലാ ജനങ്ങളുടെ കരുത്ത് പ്രകടിപ്പിച്ചിട്ടുണ്ട്.ജനാധിപത്യത്തെ അപകടപ്പെടുത്തിയപ്പോൾ ഇന്ദിര യേയും അവരുടെ പാർട്ടിയേയും രാജ്യം മുഴുവൻ തോൽപിച്ചു.കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ആസിയൻ കരാർ കൃഷിക്കാരെ പ്രതികൂലമായി ബാധിച്ചു. ആ സിയൻ കരാർ ഒപ്പിടും മുൻപ് ചർച്ച ചെയ്യുവാൻ കോൺഗ്രസ് സർക്കാർ തയ്യാറാവാത്തതാണ് ഇന്നത്തെ വില തകർച്ചയ്ക്ക് കാരണം. നല്ല രീതിയിൽ ജീവിച്ച കേരളത്തിലെ റബ്ബർ കർഷകരെ ഇന്നത്തെ രീതിയിൽ കഷ്ടതയിൽ ആക്കിയത് കോൺഗ്രസ് നടപ്പാക്കിയ ആ സിയൻ കരാർ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Sയർ കമ്പനികൾ 1800 കോടിയാണ് അടിച്ചുമാറ്റിയത്.കോംമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇൻഡ്യ പറഞ്ഞ പിഴ തുക പിരിച്ചെടുത്ത് കർഷകർക്ക് വിതരണം ചെയ്യണം എന്ന എൽ ഡി എഫ് നിലപാടിന് കോൺഗ്രസ് അനുകൂലിക്കുന്നില്ല.കൃഷിക്കാരോടുള്ള പ്രതിബന്ധതയുടെ ഭാഗമായാണ് 180 രൂപ തറവില പ്രഖ്യാപിച്ചത്.കർഷകർക്ക് 250 രൂപ ലഭിക്കണമെന്നുള്ള ന്യായമായ നിലപാടിന് കേന്ദ്ര സർക്കാർ നിഷേധനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
തോമസ് ചാഴികാടനും ആലപ്പുഴ എം.പി ആരിഫിൻ്റെ ശബ്ദവുമാണ് ജനകീയ വിഷയങ്ങളിൽ പാർലമെൻ്റിൽ മുഴങ്ങി കേട്ടത്.
ക്ഷേമ പെൻഷനായി ഒരു വർഷം 18000 കോടിയാണ് കേരളം ചിലവഴിക്കുന്നത്.
കേരളത്തിൻ്റെ സഹായ അഭ്യർത്ഥനങ്ങൾ കേന്ദ്രം പരിഗണിക്കുന്നതേ ഇല്ല. അർഹതപ്പെട്ട നികുതി വിഹിതം പോലും കേന്ദ്രം നൽകുന്നില്ല.
സംഘ പരിവാറിൻ് കേരളത്തിൽ പിന്തുണ ലഭിക്കുന്നില്ല.എല്ലാവരും സോദരേ ന വാഴുന്ന കേരളത്തിൽ വെറുപ്പിൻ്റെ നയവുമായി പോകുന്ന സംഘ പരിവാറിനെ കേരളം തളളിക്കളയുകയാണ്.ആശയ വ്യക്തത നിലപാടിൻ്റെ തെളിവാണ്.നിലപാട് ഉള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടത്.രാത്രിയിൽ ഉറങ്ങിയപ്പോൾ കോൺഗ്രസ് നേരം വെളുത്തപ്പോൾ ബി.ജെ.പി. ഇതാണ് സ്ഥിതി.
ചാഴികാടൻ നാടിൻറെ അഭിമാനം.ഒരു വിധത്തിലും കളങ്കിതനായിട്ടില്ല,നിലപാടിൽ ഉറച്ച നിന്ന വ്യക്തിത്വം.രണ്ടിലയിൽ വോട്ട് ചെയ്ത് വലിയ ഭൂരിപക്ഷത്തിൽ ചാഴികാടനെ വിജയിപ്പിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞു.ലാലിച്ചൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുല്ലക്കര രത്നാകരൻ ജോസ്.കെ.മാണി എം.പി., മുൻ മന്ത്രി പി.സി.ചാക്കോ,ലതികാ സുഭാഷ്, കെ.അനിൽകുമാർ, എൽ.ഡി.എഫ്.ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു,നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ എന്നിവരും പ്രസംഗിച്ചു.