കോട്ടയം :പാലാ :തോമസ് ചാഴികാടന് മീനച്ചിൽ പഞ്ചായത്തിൽ ലീഡ് ഉറപ്പാ..ഇത്തവണ ഏറ്റവും അനുകൂല സാഹചര്യമാ ഉള്ളത്.2500 നും 3000 ഇടയിലുള്ള ഭൂരിപക്ഷമായ എന്റെ കണക്കു കൂട്ടലിൽ.പഞ്ചായത്തിലെ ഏതൊരു മുക്കിലും മൂലയിലും സജീവ സാന്നിധ്യമായ മീനച്ചിൽ പഞ്ചായത്തിന്റെ പ്രസിഡന്റായ സജോ പൂവത്താനിയുടെ മുഖത്ത് ആത്മ വിശ്വാസത്തിന്റെ നിശ്ചയ ദാർഢ്യം തെളിഞ്ഞു.
ഭരണ വിരുദ്ധ വികാരമെന്നത് മീനച്ചിൽ പഞ്ചായത്തിൽ അനുഭവപ്പെടുന്നില്ല.ഇനി ഉണ്ടെങ്കിൽ തന്നെ അത് ചാഴികാടന്റെ ജനകീയതയിൽ അലിഞ്ഞില്ലാതെ ആകുമെന്നാണ് സാജോയുടെ പക്ഷം.പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ പിന്തുണയോടെ താൻ മീനച്ചിൽ പഞ്ചായത്തിന്റെ പ്രസിഡണ്ട് ആയതോടെ സമാനതകൾ ഇല്ലാത്ത വികസനമാണ് നടപ്പാക്കിയതെന്ന് സാജോ അഭിമാനപൂർവം പറയുന്നു.
രാവെന്നോ പകലെന്നോ ഇല്ലാതെ ജനസേവന രംഗത്താണ് മീനച്ചിൽ പഞ്ചായത്തിന്റെ ഈ സാരഥി.അത് ചെയർമാൻ ജോസ് കെ മാണിക്കും ബോധ്യമായതിന്റെ ബഹിർസ്പുരണമാണ് മീനച്ചിൽ പഞ്ചായത്തിന്റെ പ്രസിഡണ്ട് സ്ഥാനം സാജോയെ തേടിയെത്തിയത് .ഈ ജനസേവനത്തിനു വൈകിയാണെങ്കിലും അംഗീകാരം ലഭിച്ചതിന്റെ നിറവിലാണ് സാജോ പൂവത്താനി.മീനച്ചിൽ പഞ്ചായത്തിന്റെ പ്രചാരണ ചുമതലയും പാർട്ടി ചെയർമാൻ സാജോ പൂവത്താണിയെ ഏൽപ്പിച്ചു . ഇപ്രാവശ്യം ഒന്നേയുള്ളൂ ചിന്ത മീനച്ചിൽ പഞ്ചായത്തിൽ ലീഡ് പിടിക്കണം.പിടിച്ചാൽ പോരാ 2500 ന്റെ മുകളിൽ കടക്കുകയും ചെയ്യണം .അതിനുള്ള ആശ്രാന്ത പരിശ്രമത്തിലാണ് ഈ പൊതുപ്രവർത്തകൻ.പാലായിലെ ജനബന്ധമുള്ള നേതാക്കളുമായുള്ള അഭിമുഖത്തിന്റെ ഭാഗമായാണ് മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനിയെ കോട്ടയം മീഡിയാ കണ്ടത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ