കടുത്തുരുത്തി: ഞീഴൂർ വില്ലേജ് ആഫീസറെ കൈക്കൂലി കേസിൽ കോട്ടയം വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടി: ഞീഴൂർ വില്ലേജ് ആഫീസറായ ജോർജിനെയാണ് വിജിലൻസ് ഇന്ന് കെണിയൊരുക്കി പിടികൂടിയത്.
പരാതിക്കാരൻ്റെ സഹോദരൻ്റെ ആവശ്യത്തിന് ആർ.ഡി.ഒ ആഫീസിൽ റിപ്പോർട്ട് നൽകുവാനായി 1300 രൂപാ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് ഉദ്യോഗസ്ഥർ തന്ത്രപൂർവ്വം കെണിയൊരുക്കി പിടികൂടിയത്.കൈക്കൂലിക്ക് ഓമനപ്പേര് നൽകിയാണ് ഇയാൾ കൈക്കൂലി വാങ്ങുന്നത്.ചെറിയ തുകയ്ക്ക് കറണ്ട് ചാർജ് അടയ്ക്കാനുള്ള തുക എന്നാണ് ഇവിടെ പറയാറുള്ളത്. കടുത്തുരുത്തി അറുനൂറ്റിമംഗലം സ്വദേശിയായ ജോർജ് ജോൺ എന്ന ഉദ്യോഗസ്ഥനെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.