കാസര്‍കോട്: യുഡിഎഫ് യോഗത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചതിനനുസരിച്ച് എത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് ഇറക്കിവിട്ടത്. യോഗത്തിനിടെ യുഡിഎഫ് പ്രവര്‍ത്തനം സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ ‘ഇടപെടല്‍’.
കാഞ്ഞങ്ങാട് ബാഗ് മാളിലെ പാലക്കി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യുഡിഎഫ് കാസര്‍കോട് പാര്‍ല്‌മെന്റ് മണ്ഡലം നേതൃയോഗത്തിലായിരുന്നു സംഭവം. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്. 3.30ഓടെയാണ് വി ഡി സതീശന്‍ എത്തിയത്. ഇത്രയും സമയം യോഗ ഹാളിലിരുന്ന മാധ്യമ പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതാക്കളാരും പുറത്ത് പോകണമെന്ന് പറഞ്ഞിരുന്നില്ല.