കൊച്ചിയിൽ ഇതരസംസ്ഥാനക്കാരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു. മുല്ലശ്ശേരി കനാൽ റോഡിലെ വിനോദാണ് (52) മരിച്ചത്. ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്റെ ഡ്രൈവർ ആയിരുന്നു വിനോദ്. വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിനായിരുന്നു വിനോദിനെ ഇതരസംസ്ഥാനക്കാരായ നാല് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബറൂത്ത് ശതാബ്ദി നഗര്‍ സ്വദേശി അശ്വിനി ഗോള്‍കര്‍ (27), ഗാസിയാബാദ് രാജേന്ദ്രനഗര്‍ സ്വദേശി കുശാല്‍ ഗുപ്ത (27), രാജസ്ഥാന്‍ ഗംഗാനഗര്‍ വിനോഭാബ സ്വദേശി ഉത്കര്‍ഷ് (25), ഹരിയാണ സോനിപറ്റ് ഗോഹാന സ്വദേശി ദീപക് (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .വിനോദിന്റെ വീട്ടിലെ നായ ഗേറ്റിനകത്തുനിന്ന് കുരച്ചത് അതുവഴി നടന്നുപോയ പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടില്ല.തുടർന്ന് പ്രതികളിൽ ഒരാൾ നായയെ ചെരുപ്പെടുത്ത് എറിഞ്ഞു. ഇത് ചോദിക്കാനായെത്തിയ വിനോദിനെ പ്രതികൾ മർദിക്കുകയായിരുന്നു . കഴുത്തിന് കുത്തിപ്പിടിച്ചതിനെ തുടർന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും വിനോദ് ബോധ രഹിതനാകുകയുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് 11.30 ണ് മസ്തിഷ്കമരണ സ്ഥിരീകരിച്ചു .