ഡൽഹി: ഇലക്ടറൽ ബോണ്ടിനെ വിമർശിക്കുന്നവർ അധികം വൈകാതെ ഖേദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിന്റെ സ്രോതസ്സുകളുടെ വിവരങ്ങൾ കൃത്യമായി ലഭിക്കും.
2014 ന് മുമ്പ് തിരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകിയിട്ടില്ല. ‘ഞാൻ ആണ് ഇലക്ടറൽ ബോണ്ടുകൾ മുന്നോട്ട് വച്ചത്. ഇലക്ടറൽ ബോണ്ടിന് നന്ദി, ഇപ്പോൾ നമുക്ക് ഫണ്ടിന്റെ സ്രോതസ്സ് കണ്ടെത്താം’; മോദി പറഞ്ഞു. ഒന്നും പൂർണമല്ല അപൂർണതകൾ പരിഹരിക്കാൻ കഴിയുമെന്നും ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ മോദി കൂട്ടിച്ചേർത്തു.