India

‘കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കും പങ്കുണ്ട്’; നരേന്ദ്ര മോദി

ന്യൂഡൽഹി: കേരത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിനെ ലക്ഷ്യം വെച്ച് കൊണ്ട് സ്വര്‍ണക്കടത്ത് കേസിൽ ഒരു പ്രത്യേക ഓഫീസിനു ബന്ധമുണ്ടെന്ന് ആരോപിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിലെ ബൂത്തുതല കാര്യകർതൃക്കളുമായി നമോ ആപ് വഴിയുള്ള ഓൺലൈൻ സംവാദത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

‘പരസ്പര അഴിമതികൾ മറച്ചുവയ്ക്കാനാണ് ഇന്ത്യ മുന്നണി രൂപീകരിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസുകൾ പ്രത്യേക ഓഫിസുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് രാജ്യം മുഴുവൻ ബോധ്യമുള്ള കാര്യമാണ്. അതുപോലെ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾക്കും പങ്കുണ്ട്. ഈ അഴിമതി വഴി പാവങ്ങളുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരെ വെറുതെ വിടില്ല. ജനങ്ങളുടെ പണം കൊള്ളയടിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നു കേരളത്തിലെ ജനങ്ങൾക്ക് ഞാൻ ഉറപ്പു നൽകുന്നു. നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുന്നതിനുള്ള എല്ലാ വഴികളും ആലോചിക്കും. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും, നീതി നടപ്പാക്കുമെന്ന് ഉറപ്പ് നൽകുന്നു’ മോദി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top