കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹിക-രാഷ്ട്രീയ നിരീക്ഷകന്‍ എം എന്‍ കാരശ്ശേരി. കോണ്‍ഗ്രസിന്റെ നിര്‍ജീവിതയ്ക്കുള്ള ഉദാഹരണമാണ് എകെ ആന്റണിയെന്ന് കാരശ്ശേരി അഭിപ്രായപ്പെട്ടു.
പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മകനുമായ അനില്‍ ആന്റണിക്കെതിരെ എ കെ ആന്റണി പ്രചരണത്തിന് ഇറങ്ങണമെന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ പ്രചരണത്തിന് പോയില്ലെങ്കിലും ആന്റണി പത്തനംതിട്ടയില്‍ മാത്രം പോകണം, അതിന്റെ ഇഫക്ട് 20 മണ്ഡലത്തിലും പ്രതിഫലിക്കുമെന്ന് കാരശ്ശേരി പറഞ്ഞു.
എം എന്‍ കാരശ്ശേരിയുടെ പ്രതികരണം