കൊച്ചി: പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മഅ്ദനിക്ക് വ്യാഴാഴ്ച പുലർച്ചെ മുതൽ വെൻ്റിലേറ്റർ സഹായം നൽകുന്നുണ്ട്.
വൃക്ക രോഗത്തെ തുടർന്ന് ഫെബ്രുവരി 20-നാണ് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം കടുത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെൻ്റിലേറ്റർ സഹായം നൽകുകയായിരുന്നു. ഡയാലിസിസും തുടരുന്നുണ്ട്.