ഹരിപ്പാട് : എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്ററിന് നേരെ അതിക്രമം. ശോഭാ സുരേന്ദ്രന്റെ തലയ്ക്ക് പകരം സിപിഎം സ്ഥാനാർത്ഥിയുടെ തലയുടെ ചിത്രം വെട്ടി ഒട്ടിക്കുകയായിരുന്നു. തന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുന്നതിന് പിന്നില്‍ എഎം ആരിഫിന്റെ പ്രത്യേക സംഘമാണെ ന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
കീറിയ സ്ഥലങ്ങളില്‍ ഫ്ലക്സ് ബോർഡുകള്‍ ഇനിയും വരുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പോസ്റ്ററുകള്‍ മാറ്റേണ്ടതില്ലെന്നും ഭാവിയില്‍ ആരിഫിന് ബിജെപിയിലേക്ക് വരേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരിലെ സിപിഎമ്മിന്റെ കൊടി കെട്ടിയ തമ്പ്രാനെ കണ്ടിട്ട് താൻ പേടിച്ചിട്ടില്ല. പിന്നെയാണ് ആരിഫിന്റെ ഓരോ കുതന്ത്രങ്ങള്‍.
ഹരിപ്പാട് ആർകെ ജംഗ്ഷന് സമീപത്തും ബസ് സ്റ്റാൻഡിലുമാണ് ശോഭാ സുരേന്ദ്രന്റെ പോസ്റ്ററിനും ഫ്ലക്സ് ബോർഡുകള്‍ക്കും നേരെ അതിക്രമമുണ്ടായത്.