മൂന്നാര്‍: ഇടുക്കിയില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ജീവനക്കാരനില്‍ നിന്ന് മര്ദനറ്റേു. മൂന്നാര്‍ എംആര്‍എസ് ഹോസറ്റലിലെ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഹോസ്റ്റല്‍ ജീവനക്കാരനായ സത്താറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു
ഇയാള്‍ക്കെതിരെ മുമ്പും പല രീതിയിലുള്ള പരാതികള്‍ ഉണ്ടായിരുന്നു. ജില്ലയിലെ വിവിധ ആദിവാസി മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കുന്ന ഹോസ്റ്റലാണിത്. വിദ്യാര്‍ഥികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ജീവനക്കാരന് ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് എന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ ജീവനക്കാരന് മര്‍ദിച്ചെന്ന പരാതിയില്‍ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.