പാലാ : വർഷങ്ങൾക്കു മുൻപ് പാലായിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസ് പാലായിൽ നിർത്തലാക്കിയിട്ട് വർഷങ്ങളായി. പ്രസ്തുത ഓഫീസ് പുനസ്ഥാപിക്കണമെന്ന് കെ ടി യു സി (എം) ടാക്സി, ബസ്,ഓട്ടോ തൊഴിലാളി യൂണിയൻആവശ്യപ്പെട്ടു. ഇപ്പോൾ ക്ഷേമനിധിയിൽ അടയ്ക്കുവാനുള്ള തൊഴിലാളി വിഹിതം കോട്ടയത്ത് കൊണ്ടുപോയി അടയ്ക്കുന്നത് തൊഴിലാളികൾക്ക് വളരെയധികം ബുദ്ധിമുട്ടാണെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി.
യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സാബു കാരയ്ക്കൽ, കെ. വി അനൂപ്, കണ്ണൻ പാലാ, ബിന്നിച്ചൻ മുളമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ജോസ്.കെ.മാണി എം.പി മുഖാന്തിരം വകുപ്പ് മന്ത്രി ശ്രീ. കെ.വി ഗണേഷ് കുമാറിന് നിവേദനം നൽകുവാൻ യൂണിയൻ തീരുമാനിച്ചു.