Kerala

പഴംപൊരിയും ഉള്ളിക്കറിയും ബെസ്റ്റ് കോമ്പിനേഷൻ :രാഹുൽ ഗാന്ധിയെയും ;സുരേന്ദ്രന്റെയും ട്രോളികൊന്ന് വി ശിവൻകുട്ടി;

തിരുവനന്തപുരം: പഴംപൊരിയും ഉള്ളിക്കറിയും ബെസ്റ്റ് കോമ്പിനേഷനെന്ന് മന്ത്രി വി ശിവൻകുട്ടി.വയനാട് ബിജെപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് വഴി മന്ത്രിയുടെ ഒളിയമ്പ്.
നേരത്തെ സോഷ്യൽ മീഡിയയിൽ  വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വന്നിട്ട് പഫ്സ്  തിന്നുക,പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുക ഇതാണോ ഒരു നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു കൂടുതൽ പേരും ചോദിച്ചത്.
അതേപോലെ സുരേന്ദ്രനും സുഹൃത്തുക്കളും ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രം ‘ബീഫ് കഴിക്കുന്ന കേരളത്തിലെ ബിജെപി നേതാവ്’ എന്നുപറഞ്ഞ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.എന്നാൽ തന്റെ ജീവിതത്തില്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെന്നും ഹോട്ടലില്‍ ഇരുന്ന് ഉള്ളിക്കറി കഴിക്കുന്നതിന്റെ ചിത്രം ബീഫാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയായിരുന്നെന്നും കെ. സുരേന്ദ്രന്‍ ഇതിന് മറുപടിയും പറഞ്ഞിരുന്നു.

ഇപ്പോൾ രാഹുൽ ഗാന്ധിക്കൊപ്പം വയനാട്ടിൽ മത്സരിക്കാൻ സുരേന്ദ്രനും എത്തിയതോടെ മന്ത്രി ശിവൻകുട്ടി ഇത് രണ്ടും ചേർത്ത് ഇരുവരുടെയും ട്രോളുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top