കാസർകോഡ്: കേന്ദ്രസർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി സർക്കാരാണ് കേന്ദ്രത്തിൽ നിലവിലുള്ളത്. കേന്ദ്രസർക്കാർ മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്നും മതനിരപേക്ഷ രാഷ്ട്രത്തെ ആർഎസ്എസ് മതരാഷ്ട്രം ആക്കാൻ ശ്രമിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. കാസർകോഡ് നടന്ന സിഎഎ വിരുദ്ധ റാലിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നു; മുഖ്യമന്ത്രി
By
Posted on