Kerala

കെജ്‌രിവാളിന് പിന്നാലെ കെ സി വേണുഗോപാലും അകത്താകും:ശോഭ സുരേന്ദ്രൻ

ആലപ്പുഴ : രാജസ്ഥാനിൽ നിന്നുള്ള മുന്‍ ഖനന വകുപ്പ് കേന്ദ്രമന്ത്രി സിസ് റാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുക്കാൻ മുന്നിൽ നിന്ന കെ സി വേണുഗോപാലിനെ ഇ ഡി അറസ്റ്റ് ചെയ്യാൻ അധികം വൈകില്ലെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷയും ആലപ്പുഴ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രൻ.

ഇന്ത്യയെ കാർന്ന് തിന്നുന്ന അഴിമതിക്കാരെ അകത്താക്കാനാണ് മോദിക്ക് 300 ൽ പരം സീറ്റിന്റെ ഭൂരിപക്ഷം ജനങ്ങൾ നൽകിയത്.കെജ്രിവാളിന്റെ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട കോൺഗ്രസിന്റെ നിലപാട് മാറ്റം അവരുടെ ദയനീയ അവസ്ഥയുടെ ഉദാഹരണമാണ്.ഇത്തവണ ഔദ്യോഗിക പ്രതിപക്ഷമാകാനെങ്കിലും കഴിയുമോയെന്ന നെട്ടോട്ടത്തിലാണ് കോൺഗ്രസ്. ഇതിന് വേണ്ടിയാണ് കോൺഗ്രസ് അഴിമതിക്കാരുടെ മുന്നണിയുണ്ടാക്കിയത്.

കരിമണൽ കർത്തക്കെതിരെ ഒരക്ഷരം മിണ്ടാത്തയാളാണ് എ എം ആരിഫ്.ആലപ്പുഴയിലും കോൺഗ്രസ്-സി പി എം അഴിമതി മുന്നണിയാണ്.കരിമണൽ കർത്തക്ക് കുടപിടിക്കുന്ന അഴിമതിക്കാരെ അഴിക്കുള്ളിലാക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top