പാലാ : പുരാതന പ്രസിദ്ധമായ ചെമ്പിട്ടമ്പലം എന്ന പേരിൽ അറിയപ്പെടുന്ന കിഴത ടിയൂർ തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നവിധിപ്രകാരം ശാസ്താ വിനും, ഗണപതിയ്ക്കും പ്രത്യേക ക്ഷേത്രം നിർമ്മിച്ച് നടത്തുന്ന പ്രതിഷ്ഠാകർമ്മം 25-ന് തിങ്കളാഴ്ച രാവിലെ 10-ന് തന്ത്രിമുഖ്യൻ ചെങ്ങന്നൂർ താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിലും കണ്ഠരര് ബ്രഹ്മദത്തൻ നമ്പൂതിരി യുടെ സഹകാർമ്മികത്വത്തിലും നടക്കും. ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ചെറുവ ള്ളിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള വൈദിക ശ്രേഷ്ഠന്മാർ പങ്കെടുക്കും.
മാർച്ച് 23, 24, 25 തീയതികളിൽ ആചാര്യവരണം, ഗണപതിപൂജ, പ്രസാദശു ദ്ധി, രക്ഷാഘ ഹോമം, വാസ്തുഹോമം, വാസ്തുപുണ്യാഹം, വാസ്തുകലശം, രക്ഷാ കലശം, ബിംബ പരിഗ്രഹം, നേത്രോവിലാഹം, ജലാധിവാസം, അഷ്ടബന്ധലേപനം തുടങ്ങിയ പൂജകൾ ഉണ്ടായിരിക്കും. എല്ലാ ദിവസവും ദീപാരാധനയും, പ്രത്യേക പൂജകളും, കലാപരിപാടികളും, ഉണ്ടായിരിക്കും. 23-ാം തീയതി നീതു പ്രസന്നൻ, സെൻ ജാൻസൺ എന്നിവരുടെ ക്ലാസിക്കൽ ഡാൻസും, 24-ാം തീയതി ജില്ലാ കലോ ത്സവ വിജയി, കുമാരി മീനാക്ഷി രാജേഷ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൻ, പാലാ ലയതരംഗയുടെ ഭക്തിഗാനസുധ, 25-ാം തീയതി ഫ്ളവേഴ്സ് കേരള അവതരിപ്പിക്കുന്ന മെഗാ ഗാനമേളയും നടത്തപ്പെടും. അത്യപൂർവ്വമായി ശബരിമല തന്ത്രികൾ കണ്ഠര് രാജീവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രതിഷ്ഠാ ചടങ്ങിൽ എല്ലാ ഭക്തജന ങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ രക്ഷാധികാരി ഡോ. പി.ജി. സതീശ് ബാബു, പ്രസിഡന്റ്റ് കെ.ഗോപി, സെക്രട്ടറി ലതാ ഗോപിനാഥ്, കെ. സി. നിർമ്മൽ കുമാർ, സജികുമാർ, പ്രസന്ന ഉല്ലാസ്, ജ്യോതിഷ് കെ.എസ്. കെ.എം. സുനീഷ്, സുകുമാരൻ എം.പി, മാതൃസമിതി പ്രസിഡൻ്റ് രമണി ഗോപി, സെക്രട്ടറി പത്മജാ ബാബു എന്നിവർ പങ്കെടുത്തു.