കോട്ടയം :ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് വിജയത്തിന് മുന്നോടിയായുള്ള ശുഭ സൂചനകളുടെ പൂമഴ പ്രവാഹം തുടങ്ങിയിരുന്നു .കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പെട്ട പാലാ നഗരസഭയിൽ നിന്നുമാണ് ആദ്യ ശുഭ സൂചനകൾ യു ഡി എഫ് സ്ഥാനാർഥിക്കു ലഭിച്ചു തുടങ്ങിയത്.അത് വരാനിരിക്കുന്ന ഒരു വസന്ത കാലത്തിന്റെ ഇടിമുഴക്കമാണെന്നു അധികമാരും നിരീക്ഷിച്ചില്ല . ഒൻപതിനെതിരെ 17 അംഗങ്ങളുടെ ഭൂരിപക്ഷമുള്ള പാലാ നഗരസഭയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ കോൺഗ്രസ് സ്ഥാനാർഥി ലിസികുട്ടി മാത്യു നറുക്കെടുപ്പിൽ വിജയിച്ചു.
ലിസിക്കുട്ടി മാത്യുവിന്റെ വിജയം പാലായുടെ നാലു ചുവരുകളും വിട്ട് കോട്ടയം മണ്ഡലമാകെ പ്രചരിയ്ക്കുവാൻ തുടങ്ങി.കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ അര്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞു ഫ്രാൻസിസ് ജോർജ് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ്.ജനാധിപത്യ കേന്ദ്രങ്ങളിൽ ആവേശമുണ്ടാക്കിയ ആ പ്രസ്താവനയ്ക്ക് ശേഷം യു ഡി എഫ് കുതിക്കുകയായിരുന്നു.
ഉടനെ തന്നെ വീണ്ടും പാലായിൽ നിന്നും രണ്ടാമത്തെ ശുഭ സൂചനകൾ ലഭിച്ചു.രാമപുരം പഞ്ചായത്തിലെ പ്രസിഡണ്ടിനെ തെരെഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത പ്രഖ്യാപിച്ചു പുറത്തായി .. എൽ ഡി എഫ് ലെ മാണീ ഗ്രൂപ്പിലെ അംഗമായിരുന്നു പ്രസിഡണ്ട് ഷൈനി സന്തോഷ്.കോൺഗ്രസ് അംഗമായിരുന്ന അവർ കാലുമാറി മാണീ ഗ്രൂപ്പിലെത്തി പ്രസിഡണ്ട് ആവുകയായിരുന്നു.ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ ഷൈനി സന്തോഷ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയും കോടതി പരിഗണിച്ചില്ല .ശുഭ സൂചനകൾ പിന്നെയും തുടർന്നു.
കോട്ടയം പാർലമെന്റ് മണ്ഡലത്തിൽപെട്ട തലപ്പലം പഞ്ചായത്തിൽ പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ അട്ടിമറി സൂചനകൾ ഉണ്ടായിരുന്നെങ്കിലും കോൺഗ്രസിലെ എൽസമ്മ തോമസ് വിജയിച്ചത് ഫ്രാൻസിസ് ജോർജിന് ലഭിച്ച മറ്റൊരു ശുഭ സൂചന ആയിരുന്നു .ഏതാനും മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു ശുഭ സൂചനയും വന്നു.പാലായിലെ എൽ ഡി എഫ് സ്ഥാനാർഥി ചാഴികാടന്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ആഫീസ് ഉദ്ഘാടനത്തിനു പങ്കെടുത്തതിൽ പ്രതിഷേധിച്ചു താലൂക്ക് പ്രസിഡണ്ട് സി പി ചന്ദ്രൻ നായരെ എൻ എസ് എസ് തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തതും യു ഡി എഫിന് ശുഭ സൂചനയും .ചാഴികാടന് നിർഭാഗ്യവുമാണ് സമ്മാനിച്ചത് .
ഏറ്റവും അവസാനത്തെ ശുഭ സൂചന രാമപുരം പഞ്ചായത്തിൽ നിന്നുമാണ് ലഭിച്ചത്.യു ഡി എഫിലെ ലിസമ്മ മത്തച്ചൻ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു,നറുക്കെടുപ്പിലൂടെയാണ് ലിസമ്മ പ്രസിഡണ്ട് ആയത്.ആഹ്ളാദ പ്രകടനം രാമപുരം പള്ളിയുടെ മുൻപിലെത്തിയപ്പോൾ യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിളി ലിസമ്മയെ തേടിയെത്തി.യു ഡി എഫ് പ്രവർത്തകർക്കെല്ലാം ആഹ്ളാദകരമാണ് ഈ വിജയം എന്നാണ് ഫ്രാൻസിസ് ജോർജ് ലിസമ്മ മത്തച്ചനോട് പറഞ്ഞത്.ദൈവം നമ്മളെ കത്ത് രക്ഷിക്കട്ടെ ലിസമ്മ മത്തച്ചൻ നേതാവ് ഫ്രാൻസിസ് ജോർജ്ജിനോടും പറഞ്ഞു .
ശുഭ സൂചനകൾ ദൈവ നിശ്ചയമാണ്.ആ നിശ്ചയ ദാർഢ്യം നൽകുന്ന അനുഭവ കരുത്തുമായി വൈക്കത്ത് ചെന്ന ഫ്രാൻസിസ് ജോർജിന് ഇന്നലെ മാണീ ഗ്രൂപ്പ് മണ്ഡലം പ്രസിഡണ്ട് തന്നെയാണ് ഹാരമണിയിച്ച് സ്വീകരിച്ചത് .കേരളാ കോൺഗ്രസ് (എം)മറവൻ തുരുത്ത് മണ്ഡലം പ്രസിഡണ്ട് ആയിരുന്ന വിനോദ് മേക്കര പാർട്ടിയിലെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് രാജി വച്ചത്.ഗാന്ധിജി യുടെ പാദസ്പർശം കൊണ്ട് ധന്യമായ മണ്ണിൽ നിന്നും ഫ്രാൻസിസ് ജോർജ് പ്രചാരണം നിർത്തുമ്പോൾ വൈക്കവും വിജയത്തിനൊപ്പം ഇണ്ടാകുമെന്നുള്ള ശുഭ സൂചനകളാണ് ലഭിക്കുന്നത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ