Crime

കുടിവെള്ളം പിടിക്കുന്നതിലെ തർക്കം; ഗർഭിണിക്കും ഭർത്താവിനും വെട്ടേറ്റു

 

ഇടുക്കി: എസ്റ്റേറ്റ് ലയത്തിൽ കുടിവെള്ളം പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗർഭിണിയായ യുവതിയെ വെട്ടി പരുക്കേൽപ്പിച്ച് അയൽവാസി. ഇടുക്കി വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റിലാണ് വ്യാഴാഴ്ച്ച രാവിലെ ഗർഭിണിക്ക് വെട്ടേറ്റത്. തടയാൻ ശ്രമിച്ച ഭർത്താവിനും വെട്ടേറ്റു.

ഹില്ലാഷ് ഡിവിഷനിൽ താമസിക്കുന്നകവിത (25), ഭർത്താവ് ചിന്നപ്പൻ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഇവരുടെ അയൽവാസി ഗുരുചാർളി (24)യെ പോലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ വെള്ളം പിടിക്കാൻ എത്തിയ കവിതയുമായി ഗുരുചാർളി വഴക്കിടുകയും അസഭ്യം പറയുകയും ചെയ്തു.

ഇത് ചോദിക്കാനായി എത്തിയചിന്നപ്പനും ഗുരുചാർളിയും തമ്മിൽ അടിപിടിയുണ്ടാകുകയും സംഘർഷത്തിനിടെ വീടിനുള്ളിലേക്ക് പോയ ഗുരുചാർളി കത്തിയുമായെത്തി ഇരുവരെയും വെട്ടുകയുമായിരുന്നു.ഓടിക്കൂടിയ നാട്ടുകാരാണ് ഗുരുചാർളിയെ പിടിച്ചുമാറ്റിയത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top