Kerala

അസഹ്യമായ ചൂട്, ബസില്‍ കയറാന്‍ ആളില്ല; കെഎസ്ആർടിസി സ്വിഫ്റ്റില്‍ കർട്ടന്‍ പരിഗണനയില്‍

തിരുവനന്തപുരം: അസഹ്യമായ ചൂടിനെക്കുറിച്ച് യാത്രക്കാർ പരാതിപ്പെട്ടതിന് പിന്നാലെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ കർട്ടൻ ഇടുന്ന കാര്യം പരി​ഗണിക്കുന്നു. ബസിൽ മുന്നിലേക്കും പിന്നിലേക്കും നീക്കാവുന്ന ചില്ലുകളാണുള്ളത്. ഇതിലൂടെ ശക്തമായ വെയിൽ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ബസിൽ യാത്ര ചെയ്യാൻ ആളുകൾ മടികാണിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി.

ബസുകളിൽ കർട്ടന്‍ വ്യാപകമാക്കുന്നതിലൂടെ വെയിലേൽക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ കർട്ടൻ ഇട്ടിട്ടുണ്ട്. ഇത് വ്യാപിപ്പിച്ചേക്കും. നിർമ്മാണ വേളയിൽ 50 ശതമാനത്തോളം പ്രകാശം തടയാൻ കഴിയുന്ന ടിന്റഡ് ​ഗ്ലാസുകൾ ഉപയോ​ഗിക്കാറുണ്ട്. ഇത് ചെലവേറിയ കാര്യമായതുകൊണ്ട് തന്നെ ഇതേക്കുറിച്ച് കെഎസ്ആർടിസി ചിന്തിച്ചിരുന്നില്ല. എന്നാൽ സ്വകാര്യ ഓപറേറ്റർമാ‍ർ കർട്ടന്‍ ഉപയോ​ഗിക്കാറുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top