കോട്ടയം :പാലാ :ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ സർജിക്കൽ സ്ട്രെയ്ക്കാണ് തൃശൂരിലെയും ;വടകരയിലെയും സ്ഥാനാർത്ഥികളെന്നു കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ് പ്രസ്താവിച്ചു.യു ഡി എഫ് പാലാ നിയോജക മണ്ഡലം കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
തൃശൂരിൽ കരുത്തനായ കെ മുരളീധരൻ സ്ഥാനാർത്ഥിയായി വന്നപ്പോൾ ബിജെപി പോലും വിരണ്ടു പോയി .വടകരയിലാകട്ടെ യുവത്വത്തിന്റെ പ്രതീകമായ ഷാഫി വന്നപ്പോൾ ശൈലജ ടീച്ചറും അങ്കലാപ്പിലായെന്ന് അപു ജോൺ ജോസഫ് പറഞ്ഞു.കേരളമാകെ ഏറ്റവും കരുതുന്ന സ്ഥാനാർഥി നിരയാണ് യു ഡി എഫ് അണിനിരത്തിയിരിക്കുന്നത്.
അതുകൊണ്ടു കൂടിയാണ് കോട്ടയത്തെ എന്റെ എതിർ സ്ഥാനാർഥി കരുതാനാണെന്നു ചാഴികാടന് പോലും പറയേണ്ടി വന്നത്.ആദർശ രാഷ്ട്രീയത്തിലൂടെ കടന്നു വന്ന ഫ്രാൻസിസ് ജോർജ് കോട്ടയത്തിന്റെ അവകാശ പോരാട്ടത്തിനായി പാർലമെന്ററി ശബ്ദിക്കുക തന്നെ ചെയ്യും .അതിനു ഭാഷയും;കൃഷിയും അറിയുന്നവരായിരിക്കണം ഡൽഹിയിലേക്ക് പോകേണ്ടതെന്നും അപു ജോൺ ജോസഫ് പറഞ്ഞു.
യോഗത്തിൽ മാണി സി കാപ്പൻ അധ്യക്ഷത വഹിച്ചു.ജോസഫ് വാഴയ്ക്കൻ ;ടോമി കല്ലാനി;എൻ സുരേഷ് ;മോളി പീറ്റർ ;സതീഷ് ചൊള്ളാനി തുടങ്ങിയവർ പ്രസംഗിച്ചു .