India

ബിജെപിക്ക് കോടികൾ സ്വീകരിക്കാൻ ചട്ടം മറികടന്ന് സര്‍ക്കാര്‍; നടപടി കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ്

ഡൽഹി: ബിജെപിക്ക് കോടികളുടെ ഇലക്ട്രൽ ബോണ്ട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ചട്ടം മറി കടന്ന് അനുമതി നൽകിയെന്ന് റിപ്പോർട്ട്. 2018ൽ കർണാടക തിരഞ്ഞെടുപ്പിന് മുമ്പാണ് നടപടിയുണ്ടായത്. ബോണ്ട് നൽകി 15 ദിവസത്തിനുള്ളിൽ പണം സ്വീകരിക്കണമെന്ന ചട്ടം ബിജെപിക്കായി കേന്ദ്രം ഇളവ് ചെയ്യുകയായിരുന്നു. ബം​ഗളൂരുവിൽ നിന്ന് 10 കോടിയുടെ ബോണ്ടാണ് ഇത്തരത്തിൽ ബിജെപിക്ക് ലഭിച്ചത്. റിപ്പോർട്ടേഴ്സ് കളക്ടീവാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.

അരുൺ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ധനമന്ത്രാലയമാണ് ചട്ടത്തിൽ ഇളവ് നൽകിയത്. കാലാവധി കഴിഞ്ഞ ബോണ്ടുകളിൽ പണം സ്വീകരിക്കാൻ ബിജെപി അംഗങ്ങൾ ബാങ്ക് സന്ദർശിച്ചു. ചട്ടം അതിന് അനുവദിക്കില്ലെന്ന് ബാങ്ക് അറിയിച്ചതിനു പിന്നാലെ 10 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്ബിഐ) ധനമന്ത്രാലയം നിർബന്ധിച്ചെന്നാണ് റിപ്പോർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top