Kottayam

ഊട്ടുനേർച്ച ഊട്ടിയുറപ്പിച്ച വിശ്വാസ ചൈതന്യം;കുഞ്ഞുബെന്നിനും ഫ്രാൻസിസ് ജോർജിനെ പോലെ നേതാവാകണം

വലുതാവുമ്പോ ആരാകണം എന്നാ ആഗ്രഹം ? ” യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിൻ്റെ ചോദ്യത്തിന് കുഞ്ഞ് ബെന്നിന് അധികം ആലോചിക്കേണ്ടി വന്നില്ല ; ” എനിക്കും അങ്കിളിനെ പോലെ വല്യൊരു നേതാവാകണം ” എന്ന മറുപടി സദസിൽ ആരവമുയർത്തി. കോട്ടയം എസ്.എച്ച് മൗണ്ട് ക്നാനായ കത്തോലിക്കാ പള്ളിയിലെ ഊട്ടു നേർച്ചയിൽ പങ്കെടുക്കാനെത്തിയതായിരുന്നു കോട്ടയം ലോക്സഭ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി.

വിശ്വാസികളെ നേരിൽ കണ്ട് സൗഹൃദ സംഭാഷണം നടത്തുന്നതിനിടയിലാണ് ബാബു ചെറിയാൻ -പ്രിൻസി ദമ്പതിമാരുടെ മകൻ ബെൻ ചെറിയാൻ നേതാവിനൊപ്പം കൂടിയത്. സ്ഥാനാർഥിയെ കണ്ടതും ഓടിയെത്തിയ ജനക്കൂട്ടവും മിന്നിത്തെളിയുന്ന ക്യാമറ ഫ്ലാഷുകളും കുഞ്ഞു ബെന്നിന് കൗതുകക്കാഴ്ചയായി മാറുകയായിരുന്നു. പെട്ടെന്ന് വലുതായി വോട്ട് ചെയ്യാൻ പോകും എന്ന ഉറപ്പ് നൽകിയാണ് ബെൻ പിരിഞ്ഞത്.

ഇടവകയിലെ മുതിർന്ന വോട്ടറായ 90 വയസുള്ള കുട്ടിയച്ചൻ എന്ന പി.കെ തോമസ് ഇരു കൈകളും സ്ഥാനാർഥിയുടെ ശിരസ്സിൽ വെച്ച് വിജയം ആശംസിച്ചു.

പള്ളിയിലെത്തിയ ഇടവകയിലെ പുതിയ വോട്ടർമാരുമായി സ്ഥാനാർഥി സംവദിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി വേണം പുതു തലമുറ മുന്നോട്ട് പോകേണ്ടതെന്ന് സ്ഥാനാർഥി ഓർമ്മപ്പെടുത്തി.

ഊട്ടു നേർച്ചക്കെത്തിയ എതിർ സ്ഥാനാർഥി തോമസ് ചാഴിക്കാടുമായി അല്പനേരം കുശലാന്വേഷണങ്ങൾക്ക് ശേഷമാണ് അഡ്വ.കെ ഫ്രാൻസിസ് ജോർജ് മടങ്ങിയത്.

സ്ഥാനാർഥിക്കൊപ്പം നഗരസഭ കൗൺസിലർമാരായ ടി.സി റോയി, ഷൈനി ഫിലിപ്പ്, സാബു മാത്യു, കോൺഗ്രസ് വാർഡ് പ്രസിഡണ്ട് സണ്ണി ചാക്കോ, ബൂത്ത് പ്രസിഡണ്ട് ജോസ് മoത്തിൽ , എ.കെ ജോസഫ്, പള്ളി വികാരി ഷാജു ചാമപ്പാറ എന്നിവർ സംബന്ധിച്ചു.

തുടർന്ന് സ്ഥാനാർഥി സംക്രാന്തി ലിറ്റിൽ ഫ്ലവർ പള്ളി, പാക്കിൽ കാരമൂട് പള്ളി, പാലായിലെ വിവിധ പ്രദേശങ്ങൾ എന്നിവടങ്ങൾ സന്ദർശിച്ചു. തുടർന്ന് വൈകുന്നേരം പിറവം ,വൈക്കം മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top