India

കെജ്‌രിവാളിന് ഒൻപതാം തവണയും ഇഡി നോട്ടീസ്

ന്യൂഡൽഹി: മദ്യനയ അഴിമതിയിലും ജലബോർഡ് അഴിമതിയിലും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്. മാർച്ച് 21 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കേസിൽ ഇത് ഒൻപതാം തവണയാണ് ഇഡി കെജ്‌രിവാളിന് നോട്ടീസ് അയക്കുന്നത്. അന്വേഷണ ഏജൻസികളിൽ നിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഓടിയൊളിക്കുന്നുവെന്ന് ബിജെപി നേതാവ് ഹരിഷ് ഖുറാന പരിഹസിച്ചു.

കെട്ടിച്ചമച്ച കേസിലാണ് കെജ്‌രിവാളിനെ വിളിപ്പിച്ചിരിക്കുന്നതെന്നും ജലബോർഡ് അഴിമതി ആരോപിച്ച് ഇഡി കേസെടുത്തത് അറിഞ്ഞത് ഇപ്പോൾ മാത്രമാണെന്നും എഎപി പ്രതികരിച്ചു. മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞ ദിവസം അരവിന്ദ്​ കെജ്‌രിവാളിന് ഡൽഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, ഏജൻസിക്ക് മുമ്പാകെ ഹാജരാകാതിരിക്കാൻ കോടതി കെജ്‌രിവാളിന് ഇളവ് നൽകിയിട്ടില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top