പാലായിൽ കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങൾക്കു വിരുന്നാണ് ഒരുങ്ങുന്നത്.രണ്ടു സ്വകാര്യ ചാനലുകാർ ചർച്ച നടത്തിയപ്പോൾ ഇരു മുന്നണികളും ഏറ്റുമുട്ടി.എന്നാൽ ഇടതു മുന്നണിയിൽ സിപിഎമ്മും;എൻ ഡി എ യിൽ ബിജെപി യും ഇതിനെ ഗൗരവ തരമായി കാണുന്നില്ല.എന്നാൽ ആദ്യ ദിവസം കേരളാ കോൺഗ്രസും.കോൺഗ്രസ് പാർട്ടിയും ചർച്ചയെ അതീവ ഗൗരവമായാണ് കണ്ടത്.അത് രണ്ടു കൂട്ടരും തമ്മിലുള്ള സംഘട്ടനത്തിലാണ് കലാശിച്ചത്.
എന്നാൽ ഈ സംഘട്ടനം വിറ്റ് റീച്ച് കൂട്ടുന്ന തിരക്കിലായിരുന്നു സ്വകാര്യ ചാനൽ സംഘം .സംഘട്ടനം നടന്ന് 15 മിനിറ്റിനുള്ളിൽ സംഘട്ടനത്തിന്റെ ആകാശ ദൃശ്യങ്ങൾ പുറത്തിറക്കി.സംഘട്ടനം നടക്കുമ്പോൾ ഒരു ഹെലിക്യാമിലും;മൂന്നു ക്യാമറയിലും സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കാനും സ്വകാര്യ ചാനൽ മറന്നില്ല.എന്നാൽ സംഘട്ടനം വ്യാപിക്കാതിരിക്കാൻ ഇരു കൂട്ടരെയും സമാധാനിപ്പിക്കാൻ കായബലമുള്ള ചാനൽ പ്രവർത്തകർ തടസ്സം പിടിക്കാനായി അണിനിരന്നു.ചുരുക്കത്തിൽ പോർക്കളം പരിപാടിയിൽ നടന്ന സംഘട്ടനത്തിൽ മുതലെടുത്തത് പോർക്കളത്തിന്റെ നടത്തിപ്പ് ചാനൽ തന്നെയാണ്.അടി കിട്ടിയവർ പോക്കറ്റിലിട്ടും കൊണ്ട് വീട്ടിൽ പോയി.കഴിച്ച നാടൻ പെപ്സിയുടെ വീര്യം പോയപ്പോൾ പലരും ശാന്തരായി. എന്നാൽ സംഘട്ടനത്തിനിടയിലും ഇരു വിഭാഗത്തിലെയും ചെറുപ്പക്കാർ തമ്മിൽ സൗഹൃദം പറയുന്നതും കാണാമായിരുന്നു . നാടൻ പെപ്സിയുടെ വീര്യത്തിൽ പലരും ചോദിച്ചു ഫ്രാൻസിസ് ജോർജിന്റെ ചിഹ്നമെന്താ ഉലക്കയാണോ..?എന്നാൽ മാണിസാറാണ് ഞങ്ങടെ ചിഹ്നം എന്ന് ഉപ തെരെഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ കേരളാ കോണ്ഗ്ര് നേതാവ് ജോസ് ടോം ഒന്നും ഉരിയാടിയില്ല.
ഞങ്ങളെ തല്ലിയവനിട്ടു കൊടുത്തേച്ചേ പോകുന്നുള്ളൂ എന്ന് ആദ്യം പറഞ്ഞ ജോസ് ടോം പിന്നീട് അതിനു മൊറൊട്ടോറിയം പ്രഖ്യാപിച്ചു.വാക്കല്ലെ മാറാൻ പറ്റൂ .കൈയും കാലും മാറാൻ പറ്റില്ലല്ലോ.പ്രായോഗിക രാഷ്ട്രീയത്തിന്റെ ആളാണ് ജോസ് ടോം.പോസ്റ്റർ വിതരണവും .ഫ്ലെക്സ് വിതരണവും എല്ലാം ജോസ് ടോമിനെയാണ് തെരെഞ്ഞെടുപ്പ് കാലത്ത് വിതരണത്തിനായി ചുമതലപ്പെടുത്തുന്നത് . .കൂടുതൽ ചോദിക്കുന്നവരോട് ചൂടൻ വർത്തമാനങ്ങൾ പറയാൻ ഡോക്ടറേറ്റ് എടുത്തിട്ടുള്ള ജോസ് ടോം അക്കാര്യത്തിൽ ഒരു കുലപതി തന്നെയാണ് .ജോസ് കെ മാണി പണ്ട് തിരുനക്കര മൈതാനത്ത് നിരാഹാരം കിടന്നപ്പോൾ സംരക്ഷണ വലയം തീർക്കുന്നതിൽ മുഖ്യനായിരുന്നു ജോസ് ടോം.ജോസ് കെ മാണിയുടെ അടുത്ത് വന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കുന്നവരെയൊക്കെ ശാസിച്ചും വിരട്ടിയുമൊക്കെ നേതാവിന് ജോസ് ടോം സംരക്ഷണം തീർത്തു.നാടൻ പെപ്സി അടിച്ചിട്ട് വന്നവർ ബഹളം വയ്ക്കുമ്പോൾ അതൊക്കെ പുറത്ത് മതിയെന്ന് കലിപ്പിൽ പറയാനും ജോസ് ടോം ശൈലി തന്നെയുണ്ട് .അതുകൊണ്ടു ഒരുമാതിരിപ്പെട്ട മാണീ ഗ്രൂപ്പുകാരൊന്നും ജോസ് ടോമിനോട് ഉടക്കാൻ നിൽക്കില്ല .
രണ്ടാം ദിവസം കോൺഗ്രസുകാർ ചാനൽ ചർച്ചയിൽ നിന്നും ഉൾവലിഞ്ഞു.കാരണം ആദ്യ ചാനൽ ചർച്ചയിൽ ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷായിരുന്നു യു ഡി എഫിനെ പ്രതിനിധീകരിച്ചിരുന്നത് .രണ്ടാം ദിനം സജി മഞ്ഞക്കടമ്പിലും ആയിരുന്നു .ജോസഫ് വിഭാഗത്തിൽ നിന്നും പ്രസാദ് ഉരുളികുന്നം മാത്രമായി ചുരുങ്ങി.കോട്ടയത്തിന് കോട്ടയം കാരൻ സ്ഥാനാർത്ഥിയായി മതിയെന്ന് മുൻസിപ്പൽ കൗൺസിലർ ബൈജു കൊല്ലമ്പറമ്പിൽ വാദിച്ചപ്പോൾ;പ്രസാദ് ഉരുളികുന്നം അതിനെ നിശിതമായി വിമർശിച്ചു.ചങ്ങനാശേരിക്കാരൻ ജോബ് മൈക്കിളിന് തളിപ്പറമ്പിൽ പോയി മത്സരിക്കാം.കോട്ടയം കാരൻ തെക്കനാടന് പേരാമ്പ്രയിൽ മത്സരിക്കാം ;ഉഴവൂരുകാരി സിന്ധുമോൾ ജേക്കബ്ബിന് പിറവത്ത് മത്സരിക്കാം ;ചക്കാമ്പുഴക്കാരൻ റോഷിക്ക് ഇടുക്കിയിൽ പോയി മത്സരിക്കാം ;മൂവാറ്റുപുഴക്കാരൻ ഫ്രാൻസിസ് ജോർജിന് കോട്ടയത്ത് മത്സരിക്കാൻ പാടില്ലേ.
എന്നാൽ എൽ ഡി എഫിനെ പ്രതിനിധീകരിച്ച സ്റ്റീഫൻ ജോർജ് ഒരു കാര്യം മഞ്ഞക്കടമ്പനോട് പറഞ്ഞു;തോമസ് ചാഴികാടൻ മുന്നണി വിട്ടപ്പോൾ എം പി സ്ഥാനം രാജി വയ്ക്കബ്ണമെന്നു പറഞ്ഞല്ലോ;ജോസഫ് ഗ്രൂപ്പ് എൽ ഡി എഫ് വിട്ടപ്പോൾ അന്നത്തെ എം എൽ എ സ്ഥാനങ്ങൾ രാജി വച്ചിരുന്നോ.ചാനൽ ചർച്ചകളിൽ സിപിഎം കാര്യമായി പങ്കെടുത്തു കണ്ടില്ല.എന്നാൽ ബിജെപിക്കും അത്ര ഇഷ്ട്ടമല്ല ചാനൽ ചർച്ച.മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് മീനഭവൻ സ്ഥലത്ത് ഹാജരുണ്ടെങ്കിലും ചർച്ചയിലൊന്നും പങ്കെടുക്കില്ല.പക്ഷെ ഒന്നുണ്ട് ബിജെപി ക്കാർ ചർച്ചയിൽ പങ്കെടുത്താൽ ശൗര്യത്തോടെ എതിർ വാദമുഖങ്ങൾ ഉന്നയിക്കുന്നവരൊക്കെ അച്ചടക്കമുള്ള കുട്ടികളായി മാറും ;പ്രൈമറി ക്ളാസിലെ വിദ്യാർഥികൾ ഹെഡ് മാസ്റ്ററെ കാണ്ടമാതിരി .ചാഴികാടൻ മണ്ഡലത്തിൽ കൊണ്ട് വന്ന വികസനങ്ങൾ ചർച്ചയിൽ കൊണ്ട് വരുന്നതിൽ കേരളാ കോൺഗ്രസുകാർ വിജയിച്ചെങ്കിലും സർക്കാരിന്റെ ധൂർത്ത് .അഴിമതിയൊന്നും യു ഡി എഫ് പ്രവർത്തകർ ഉന്നയിച്ചു കണ്ടില്ല.ചർച്ചകളിലൊക്കെ ഞങ്ങൾക്ക് മേൽക്കൈ ഉണ്ടെന്നു മാണിഗ്രൂപ്പ് പ്രവർത്തകർ പറയുമ്പോൾ ;ഉപ തെരഞ്ഞെടുപ്പിലും ,2021 ലെ പൊതു തെരഞ്ഞെടുപ്പിലും ചാനൽ ചർച്ചകളിൽ മണീ ഗ്രൂപ്പിന് ഭൂരിപക്ഷം ഉണ്ടായിരുന്നെന്നും വിജയം യു ഡി എഫിനായിരുന്നെന്നുമാണ് ജോസഫ് ഗ്രൂപ്പ് പ്രവർത്തകർ പറയുന്നത് .