സംസ്ഥാനത്ത് ഇടിവിന് പിന്നാലെ വന്‍ വര്‍ധനവുമായി ഞെട്ടിച്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ശനിയാഴ്ച (16.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6060 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 48,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5030 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40,240 രൂപയുമാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച വെള്ളി വിലയിലും മാറ്റമില്ല. ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.