India

‘കിസാൻ ന്യായ്’: കർഷകർക്ക് കോൺഗ്രസിൻ്റെ രാഹുൽ ഗ്യാരൻ്റി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർഷകർക്ക് വമ്പന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘കിസാൻ ന്യായ്’ ഗ്യാരൻ്റി എന്ന പേരില്‍ അഞ്ച് പദ്ധതികള്‍ ആണ് കോണ്‍ഗ്രസ് വ്യാഴാഴ്ച പുറത്തിറക്കിയത്.

കാർഷിക ഉൽപ്പന്നങ്ങളിൽ നികുതി ഒഴിവാക്കുന്നതിനായി ജിഎസ്ടി വ്യവസ്ഥയിൽ ഭേദഗതി വരുത്തും. കർഷകരുടെ താൽപര്യം മുൻനിർത്തി പുതിയ ഇറക്കുമതി-കയറ്റുമതി നയം ഉറപ്പാക്കും. ഇൻഷുറൻസ് പദ്ധതിയിൽ മാറ്റം വരുത്തി വിളനാശമുണ്ടായാൽ 30 ദിവസത്തിനകം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകും. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുന്നതിനും വായ്പ എഴുതിത്തള്ളാനുള്ള തുക നിശ്ചയിക്കുന്നതിനുമായി കാർഷിക വായ്പ ഒഴിവാക്കൽ കമ്മീഷൻ രൂപീകരിക്കും. സ്വാമിനാഥൻ കമ്മീഷൻ്റെ ശുപാർശകൾ പ്രകാരം എംഎസ്പിക്ക് നിയമപരമായ പദവി ഉറപ്പാക്കും എന്നിവയാണ് പദ്ധതികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top