കോട്ടയം :പാലാ: പാലായിൽ നടന്ന പോർക്കളം പരിപാടിയിൽ എൽ.ഡി.എഫ് ,യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ പോർവിളിയും ,സംഘർഷവും.
പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പോർക്കളം പരിപാടിയിൽ ഇരു വിഭാഗങ്ങളും രൂക്ഷമായ ചോദ്യങ്ങളുമായാണ് എത്തിയത് .
വാക്കേറ്റത്തിനൊടുവിൽ ഉന്തും തള്ളുമുണ്ടായി .പോലീസും മുതിർന്ന പൊതുപ്രവർത്തകരും ഇറങ്ങി പ്രവർത്തകരെ ശാന്തരാക്കുവാൻ ശ്രമിച്ചു.
ഉടനെ കേരള കോൺഗ്രസ് നേതാവ് ജോസ് ടോം ഞങ്ങളെ തല്ലിയ വനെ തല്ലിയേച്ചെ പോകുന്നള്ളു എന്ന് പറഞ്ഞെങ്കിലും പോലീസ് ഇരുകൂട്ടരേയും ശാന്തരാക്കി.ശക്തമായ പോലീസ് സുരക്ഷയിൽ പരിപാടി ഒരു വിധത്തിൽ തുടർന്നു കൊണ്ടിരിക്കുകയാണ്.