പാലാ ;ചക്കാമ്പുഴ: ചക്കാമ്പുഴ വളക്കാട്ട്ക്കുന്ന് റോഡിൽ കീത്താപ്പള്ളികുന്ന് ഭാഗത്ത് വലിമുട്ടി നിന്നു പോയ പിക് വാനിൽ ഒട്ടോയിടിച്ച് ഇന്ന് പുലർച്ചെ അപകടം ഉണ്ടായിരുന്നു. ഏതാനും മണിക്കുറുകൾ ഇതുവഴിയുള്ള വാഹനഗതാഗതവും തടസ്സപ്പെട്ടു. ചക്കാമ്പുഴയിൽ നിന്നും രാമപുരം ടൗണിൽ കയറാതെ കൂത്താട്ടുകുളം ഭാഗത്തേക്കു പോകാനുള്ള ബൈപാസായാണ് ഈ റോഡ് നിർമ്മിച്ചത്. എന്നാൽ കീത്താപ്പള്ളിൽ കുന്നിൻ്റെ കയറ്റം ശാസ്ത്രീയമായി കുറക്കാത്തതു മൂലം ഇതു വഴി ഭാരവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല.
എന്നാൽ ഗുഗിൽ മാപ്പിൽ കുത്താട്ടുകളം ഭാഗത്തേക്ക് ഈ വഴിയാണ് കാണിക്കുന്നത് അതുകൊണ്ടു തന്നെ മാപ്പ് നോക്കി വരുന്ന ഭാരവാഹനങ്ങൾ ഇവിടെ കുടുങ്ങി കിടക്കുന്നത് പതിവാണ്. റോഡിൻ്റെ അശാസ്ത്രീയത പരിഹരിക്കുന്നതുവരെ ഗൂഗിൾ മാപ്പിൽ നിന്ന് ഈ റോഡ് നീക്കം ചെയ്യണമെന്ന് നാട്ടുകാർ അവിശ്യപ്പെട്ടു .തമിഴ്നാട്ടിൽ നിന്നും വാഴ കുല കളുമായി എത്തിയ പിക്ക്അപ്പ് വാനാണ് ഇന്ന് അപകടമുണ്ടാക്കിയത് .വാഹനത്തിൽ അനുവദനീയമായതിലധികം ഭാരം കയറ്റിയതും വാഹനം നിന്നു പോകുന്നതിനു കാരണമായി. ഇവിടെ കുടുങ്ങി കിടക്കുന്ന വാഹനങ്ങൾ
ഏറെ പണിപ്പെട്ടാണ് നാട്ടുകാർ തിരികെ ഇറക്കുന്നത്. പോലീസ് അധികാരികളും സംഭവസ്ഥലത്ത് എത്തിയിരുന്നു.