Kerala

വന്യമൃ​ഗ ശല്യം രൂക്ഷം; ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഇന്ന് പരിഗണിക്കും

എറണാകുളം : സംസ്ഥാനങ്ങളുടെ പല ഭാ​ഗങ്ങളിൽ വന്യമൃ​ഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഇന്ന് പരി​ഗണിക്കും. ജസ്റ്റിസുമാരായ ഡോ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചാണ് ഹർജി പരി​ഗണിക്കുക. ഇന്ന് വൈകിട്ട് 3 മണിക്കാണ് കോടതി ഹർജി പരി​ഗണിക്കുക.

കാടിനുള്ളിൽ മൃ​ഗങ്ങൾക്ക് കൃത്യമായി വെള്ളവും ഭക്ഷണവും ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ ഇന്ന് കോടതിക്ക് മുമ്പാകേ വിശദീകരിക്കും. ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് രൂപീകരിച്ച സംയുക്ത കര്‍മ്മ പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതിയും ഹൈക്കോടതി വിലയിരുത്തും.

വയനാട്ടിലെ വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. വനംവകുപ്പ് പിടികൂടിയ പിഎം 2 എന്ന ആനയെ കാട്ടിലേക്ക് തിരിച്ചുവിടാന്‍ നിര്‍ദേശിക്കണമെന്ന ഹർജിയും കോടതി ഇന്ന് പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top