തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്ക്കുമ്പോള് ഇങ്ങനെ ഒരു തീരുമാനമെടുത്തത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മതത്തെയും രാഷ്ട്രീയത്തെയും തമ്മിലടിപ്പിക്കുന്നു. ഇത് വിഭജനത്തിൻ്റെയും വിഭാഗീയതയുടെയും ഭിന്നിപ്പിക്കലിൻ്റെയും ആളുകളുടെ മനസില്‍ ഭീതി സൃഷ്ടിപ്പിക്കുന്നതിൻ്റെയും രാഷ്ട്രീയമാണെന്ന് സതീശന് പറഞ്ഞു. ഈ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് അതിശക്തമായി തന്നെ നേരിടും. നിയമപരമായും അല്ലാതെയും നേരിടുമെന്നും വി ഡി സതീശന് പറഞ്ഞു.
ഒരു കാരണവശാലും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ സർക്കാരിന്റെ ഒരു നീക്കത്തേയും അനുവദിക്കില്ലെന്ന് വിഡി സതീശന് പറഞ്ഞു. അതിശക്തമായി അതിനെ രാജ്യവ്യാപകമായി നേരിടുക തന്നെ ചെയ്യും. അപകടകരമായ സാഹചര്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.