Kerala

പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്ത് പറയാൻ ഫ്രാൻസിസ് ജോർജിനറിയാം;അല്ലാതെ പാലായിൽ കണ്ട പോലെ കൈകൂപ്പി നിൽക്കാൻ മാത്രമറിയാവുന്ന ആളല്ല നമ്മുടേത് :ചാണ്ടി ഉമ്മൻ എം എൽ എ 

കോട്ടയം :പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്ത് പറയാൻ ഫ്രാൻസിസ് ജോർജിനറിയാം അതാണ് നമ്മുടെ സ്ഥാനാർത്ഥിയുടെ മികവ് .അല്ലാതെ പാലായിൽ കണ്ട പോലെ വിരട്ടിയാൽ  കൈകൂപ്പി നിക്കാൻ മാത്രമറിയാവുന്ന ആളല്ല നമ്മുടേതെന്ന്  പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ.കോട്ടയത്ത് യു  ഡി എഫ് കോട്ടയം പാർലമെന്റ് മണ്ഡലം കൺവൻഷനിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ .

പാലായിൽ നമ്മൾ കണ്ടു വിരട്ടിയ ആളെ കൈകൂപ്പി വണങ്ങിയ ശേഷം പഞ്ച പുച്ഛമടക്കി നിൽക്കുന്ന എൽ ഡി എഫ് സ്ഥാനാർത്ഥിയെ.ഒരിക്കലും അങ്ങനെയുള്ള ആളല്ല നമ്മുടെ സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് .വിനീതനാണ്;ക്ഷമാ ശീലനാണ് ;ലാളിത്യമുള്ളവനാണ്  പക്ഷെ പറയേണ്ട കാര്യങ്ങൾ പറയേണ്ടിടത്ത് മുഖം നോക്കാതെ പറഞ്ഞ പാരമ്പര്യമുള്ളയാളാണ് നമ്മുടെ ഫ്രാൻസിസ് ജോർജ് .പാർലമെന്റ് മെമ്പറായിരുന്നപ്പോൾ അദ്ദേഹം അത് തെളിയിച്ചിട്ടുമുണ്ട്.

ഇവിടെ മത്സരിക്കുന്നത് രാഹുൽ ഗാന്ധി തന്നെയാണെന്ന് കണ്ടറിഞ്ഞു വേണം നമ്മൾ പ്രവർത്തിക്കാൻ. രാഹുലിന്റെ കരങ്ങൾക്ക്  ശക്തി പകരുവാനാണ് ഫ്രാൻസിസ് ജോർജ് കോട്ടയത്ത് നിന്നും വിജയിക്കേണ്ടത്.യു  ഡി എഫ് ഭരിച്ചു കൊണ്ടിരുന്നപ്പോൾ കെട്ടിപ്പിടിച്ചാണ് ചാഴികാടനെയൊക്കെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത് ആ ഓർമ്മ വച്ച് കൊണ്ട് ഇപ്പോഴത്തെ ഭരണക്കാരുടെ അടുത്ത് ചെന്നപ്പോൾ ദുർമുഖമാണ് കാണേണ്ടി വന്നതെന്നും ജനങ്ങളുടെ ഹർഷാരവങ്ങൾക്കിടയിൽ ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു .

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top