പാലക്കാട്: കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെ സ്വാഗതം ചെയ്ത് ബിജെപി. ഷമയ്ക്ക് ബിജെപിയിലേക്ക് കടന്ന് വരാമെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിനുള്ളിൽ നടക്കുന്നത് കുടുംബാധിപത്യമാണ്. അവിടെ ആർക്കും സ്വാതന്ത്ര്യവും ജനാധിപത്യവും സ്ത്രീകൾക്ക് സ്ഥാനവുമില്ലെന്ന് ഗോപാലകൃഷ്ണൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
വനിതാ പ്രവർത്തകർക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യം നൽകാത്തതിനെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസം ഷമ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ഥികളായി വനിതകളെ പരിഗണിച്ചില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നും ഷമാ മുഹമ്മദ് വിമര്‍ശനം ഉന്നയിച്ചിരുന്നു.
എന്നാൽ ഇതിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നായിരുന്നു വിമർശനത്തോട് കെ സുധാകരന്റെ പരിഹാസം. വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതിയെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ പാർട്ടിയിലേക്കുള്ള ക്ഷണം.