കോട്ടയം :പൈക: ഗ്യാസ് സ്റ്റൗവ്വിൻ്റെ ഗ്ലാസ് ടോപ്പ് തനിയെ പൊട്ടിത്തെറിച്ചു ചില്ലുകൾ ചിതറിത്തെറിച്ചു. അപകട സമയത്ത് അടുക്കളയിൽ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
പാലായ്ക്കടുത്ത് പൈക പഴേപറമ്പിൽ സാംജിയുടെ വീട്ടിലാണ് സ്റ്റൗവ്വിൻ്റെ ഗ്ലാസ്ടോപ്പ് പൊട്ടിത്തെറിച്ച് ചില്ലുകൾ ചിതറിയത്. രാത്രി 7.30തോടെയായിരുന്നു സംഭവം. സാംജി യുടെ ഭാര്യാമാതാവ് തൊട്ടുമുമ്പ് വരെ അടുക്കളയിൽ ഉണ്ടായിരുന്നു. അവർ പുറത്തേയ്ക്ക് ഇറങ്ങിയ സമയത്തായിരുന്നു അപകടം. പീജിയൺ എന്ന കമ്പനിയുടെ ഗ്യാസ് സ്റ്റൗവിൻ്റെ ഗ്ലാസ് ടോപ്പാണ് അപകടമുണ്ടാക്കിയതെന്ന് ഉടമ സാംജി പഴേപറമ്പിൽ പറഞ്ഞു.