ഈരാറ്റുപേട്ട : മദ്യപിക്കുന്നതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര കടലാടിമറ്റം ഭാഗത്ത് മങ്ങാട്ടുകുന്നേൽ വീട്ടിൽ മണി എം.വി (60) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രിയിൽ കയ്യിൽ കരുതിയിരുന്ന സ്റ്റീൽ പൈപ്പ് കൊണ്ട് ഭാര്യയുടെ തലയിലും,കാലിലും അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാളെ ഭാര്യ ചോദ്യം ചെയ്തിരുന്നു ഇതിലുള്ള വിരോധമൂലമാണ് ഇയാൾ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റെര്‍ ചെയ്യുകയും എസ്.എച്ച്.ഓ സുബ്രഹ്മണ്യൻ പി.എസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.