കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് അതിഞ്ഞാലിൽ ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കുന്നു.
വെള്ളിയാഴ്ച രാത്രി ഏഴേകാലോടെ ട്രാക്കിനു സമീപം മൃതദേഹം കണ്ടെത്തിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.