തൃശൂർ: തന്റെ വിജയം തൃശ്ശൂരിൽ ഉറപ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്ഥാനാർത്ഥിത്വം മാറ്റിയാലും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തന്‍റെ വിഷയമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കെ മുരളീധരന്റെ തൃശൂരിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി വിജയിക്കും എന്നാണ് സുരേഷ് ഗോപി ആവര്‍ത്തിക്കുന്നത്. തൃശൂരില്‍ ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനത്തില്‍, സ്ഥാനാര്‍ത്ഥികള്‍ മാറിവരുമെന്നും അതിന് അതിന്‍റേതായ കാരണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സ്ഥാനാര്‍ത്ഥിയെ മാറ്റുന്നത് അവരുടെ കാര്യമെന്നും സുരേഷ് ഗോപി. കഴിഞ്ഞ ദിവസം പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സുരേഷ് ഗോപി പ്രതികരണമില്ലെന്നായിരുന്നു അറിയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തനിക്ക് പ്രശ്നമല്ലെന്ന നിലപാടാണ് സുരേഷ് ഗോപി വ്യക്തമാക്കുന്നത്. കെ മുരളീധരന്‍റെ സീറ്റായിരുന്ന വടകരയില്‍ മുരളിക്ക് പകരം മത്സരിക്കുക ഷാഫി പറമ്പിലായിരിക്കും. ഇക്കാര്യവും പാര്‍ട്ടി സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സുരേഷ് ഗോപി പ്രതികരണമില്ലെന്നായിരുന്നു അറിയിച്ചത്. പത്മജയുടെ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ബിജെപിക്ക് അകത്തുനിന്ന് എതിര്‍പ്പുകളുയരുന്നതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തനിക്ക് പ്രശ്നമല്ലെന്ന നിലപാട് സുരേഷ് ഗോപി വ്യക്തമാക്കുന്നത്.
അതേസമയം മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലും ചില ആശയക്കുഴപ്പങ്ങളുണ്ടെന്നാണ് സൂചന. നിലവില്‍ തൃശൂരില്‍ സുരേഷ് ഗോപി, വി എസ് സുനില്‍ കുമാര്‍, കെ മുരളീധരൻ ഇങ്ങനെയൊരു ത്രികോണമത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്.