Kerala

‘എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികളാണു കോൺഗ്രസിൽ ഉള്ളത്’; പരിഹസിച്ച് മുഖ്യമന്ത്രി

കണ്ണൂർ: എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികളാണു കോൺഗ്രസിൽ ഉള്ളതെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസി ജയിച്ചാൽ കോൺ​ഗ്രസ് ആയി നിൽക്കുമെന്ന് ആർക്കെങ്കിലും ​ഗ്യാരന്റി പറയാൻ കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂർ പാർലമെന്റ് മണ്ഡലം എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ‌വിമർശനം.

ബിജെപിയുമായി വിലപേശി ഉറപ്പിച്ചിരിക്കുന്ന പലരും കോൺ​ഗ്രസിലുണ്ട്. കോൺഗ്രസുകാർ എപ്പോൾ ബിജെപിയിലേക്കു പോകുമെന്ന് ആർക്കും പറയാൻ കഴിയില്ല. വർഗീയതയെ പൂർണ്ണമായി അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കാൻ മടിയില്ലാത്ത ഒന്നായി കോൺഗ്രസ് മാറിയിരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top