Kerala

‘ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല’; പദ്മജയെ പ്രശംസിച്ച് ഹരീഷ് പേരടി‌

മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺ​ഗ്രസ് നേതാവുമായിരുന്ന പദ്മജ വേണു​ഗോപാലിന്റെ ബിജെപി പ്രവേശനം കേരള രാഷ്ട്രീയത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ പദ്മജയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു. ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല എന്നാണ് ഹരീഷ് പേരടി കുറിച്ചത്. വനിതാദിനാശംസകൾ നേർന്നുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

മാർച്ച്-8.. ലോകവനിതാദിനം..നിങ്ങൾക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം..പക്ഷെ ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു…ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല..എല്ലാവർക്കും ലോക വനിതാദിനാശംസകൾ.- ഹരീഷ് പേരടി കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top